ശു​ചി​ത്വ​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി; മുനിസിപ്പൽ ടവർ ഉദ്ഘാടനം ഇന്ന്
Thursday, October 29, 2020 10:50 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: നാ​ലു​വ​ർ​ഷം മു​മ്പ് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​വി​ടെ​യും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യ​പ്പെ​ട്ട്,കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന അ​വ​സ്ഥ. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ്യ മാ​ലി​ന്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൂ​ട്ടി​യി​ട്ട് അ​ഴു​കി ഒ​ഴു​കു​ന്ന നേ​ർ​ക്കാ​ഴ്ച. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ആ​ദ്യ​ത്തെ വെ​ല്ലു​വി​ളി​യും ന​ഗ​ര​ത്തെ ശു​ദ്ധീ​ക​രി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ഇ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി ടൗ​ൺ പൂ​ക്ക​ൾ വി​ട​ർ​ന്നു നി​ൽ​ക്കു​ന്ന ഉ​ദ്യാ​നം പോ​ലെ മ​നോ​ഹ​ര​മാ​ണ്.
ദേ​ശീ​യ​പാ​ത​യു​ടെ ഡി​വൈ​ഡ​റു​ക​ളി​ൽ വി​വി​ധ ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ളി​ൽ പൂ​ക്ക​ൾ വി​ട​ർ​ന്നു നി​ൽ​ക്കു​ന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഫു​ഡ് പാ​ത്തു​ക​ൾ മാ​ലി​ന്യം ഇ​ല്ലാ​തെ വെ​ടി​പ്പും വൃ​ത്തി​യും ഉ​ള്ള​താ​യി മാ​റി. ഇ​ട​റോ​ഡു​ക​ളി​ലും മ​റ്റും ക​വ​റു​ക​ളി​ലാ​ക്കി മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന കാ​ഴ്ച തീ​രെ ഇ​ല്ലാ​താ​യി. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​മാ​യി ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ന​ഗ​ര​സ​ഭ ഏ​റ്റെ​ടു​ത്ത മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി​യു​ടെ വി​ജ​യം ആ​ണി​തെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ. ര​വീ​ന്ദ്ര​ൻ പി​ള്ള പ​റ​യു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കു​ക എ​ന്ന സ​ന്ദേ​ശം മു​ഴു​വ​ൻ ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ടം. ജ​ന​ങ്ങ​ളൊ​ന്നാ​കെ അ​തേ​റ്റെ​ടു​ത്തു. വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ സ​മി​തി​ക​ളും മ​റ്റു ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളും ഈ ​മു​ദ്രാ​വാ​ക്യ​ത്തെ സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റു​പി​ടി​ച്ചു.
വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ൾ തെ​രു​വി​ലേ​ക്ക് എ​ത്താ​തെ​യാ​യി. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വീ​ട്ടി​ൽ ത​ന്നെ ക​രു​തി​വെ​ച്ചു. ​അ​തെ​ടു​ക്കാ​ൻ എ​ല്ലാ മാ​സ​വും മു​ട​ങ്ങാ​തെ ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ലെ​ത്തി.
വീ​ടു​ക​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ഇ​വ​യി​ൽ നി​ന്നും പ്ലാ​സ്റ്റി​ക്ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ കേ​ശ​വ​പു​ര​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് ഷെ​ഡ്ഡിം​ഗ് യൂ​ണി​റ്റി​ൽ സം​സ്ക​രി​ച്ച് ബെ​യിലിം​ഗ് യൂ​ണി​റ്റി​ലൂ​ടെ സം​സ്ക​രി​ച്ച ശേ​ഷം ക്ലീ​ൻ കേ​ര​ള മി​ഷ​ന് കൈ​മാ​റു​ക​യാ​ണ്.​ ഇ​തി​ന​കം 5000കി​ലോ​ഗ്രാ​മി​ല​ധി​കം സം​സ്ക​രി​ച്ച പ്ലാ​സ്റ്റി​ക്ക് കൈ​മാ​റി ക​ഴി​ഞ്ഞു.​
ന​ഗ​ര​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യി​ൽ നി​ന്നും അ​നു​വ​ദി​ച്ച മൂ​ന്നു തീ​ര​ദേ​ശ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നും കൂ​ടു​ത​ൽ ഉ​റ​പ്പു് ല​ഭി​ക്കാ​ൻ സം​സ്ക​രി​ച്ച പ്ലാ​സ്റ്റി​ക്ക് കൈ​മാ​റും. 1100 കി​ലോ​യോ​ളം സം​സ്ക​രി​ച്ച പ്ലാ​സ്റ്റി​ക്ക് ഇ​ങ്ങ​നെ കൈ​മാ​റി ക​ഴി​ഞ്ഞു.
സ​മ്പൂ​ർ​ണ്ണ ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ര​ണ്ടാംഘ​ട്ട ശു​ചി​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പാ​ല​ക്കാ​ട് ഐ ​ആ​ർടി​സിയു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​കേ​ന്ദ്രീ​കൃ​ത സം​സ്ക​ര​ണ മാ​ർ​ഗ​ങ്ങ​ളും ഹ​രി​ത ക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ക​യാ​ണ്. ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ സം​സ്ക​രി​ക്കാ​ൻ റിം​ഗ് ക​മ്പോ​സ്റ്റു​ക​ളും പോ​സ്റ്റ് ക​മ്പോ​സ്റ്റു​ക​ളും 35 ഡി​വി​ഷ​നി​ലും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ഹ​രി​ത ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​കരെ ഏ​ഴ് പേ​ര​ട​ങ്ങു​ന്ന ഓ​രോ ക്ല​സ്റ്റ​റാ​ക്കി ഐ​ആ​ർ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കും. പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ ബി​ന്നു​ക​ൾ ഉ​ൾ​പ്പ​ടെ സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​ക്ക് കെ​എ​സ്ഐ​ഡി​സി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു ക​ഴി​ഞ്ഞു.
മ​റ്റു മേ​ഖ​ല​ക​ളി​ലും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന​ത്. താ​ലൂ​ക്കാ​ശു​പ​ത്രിയി​ലെ വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ വി​പു​ലീ​ക​ര​ണം, . ഭ​വ​ന നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ 907 വീ​ടു​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കി, ആ​ധു​നി​ക ഗ്യാ​സ് ക്രി​മി​റ്റോ​റി​യം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി. 6.30 കോ​ടി ചെ​ല​വ​ഴി​ച്ച് മു​നി​സി​പ്പ​ൽ ട​വ​ർ ഒ​ന്നാംഘ​ട്ടം നിർമാണം പൂർത്തിയാക്കി, റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 25 കോ​ടി ചെ​ല​വ​ഴി​ച്ചു. 75 ല​ക്ഷം ചെ​ല​വ​ഴി​ച്ച് തീ​ര​മേ​ഖ​ല​യി​ൽ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി യാ​ഥാ​ർഥ്യ​മാ​ക്കി. ക​ളി​സ്ഥ​ല​ത്തി​നും പാ​ർ​ക്കി​നു​മാ​യി 4 കോ​ടി, ഊ​ർ​ജ്ജ കി​ര​ൺ പ​ദ്ധ​തി​യി​ലൂ​ടെ 5000 എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ, മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം ആ​ധു​നി​ക ഗോ​ഡൗ​ൺ നി​ർ​മാ​ണം,ഷീ ​ടാ​ക്സി, പ​ച്ച തു​രു​ത്ത്, അ​ക്ഷ​ര​വെ​ളി​ച്ചം, ഒ​രി​റ്റ്, അ​രു​മ ത​ണ​ൽ, സു​പ്ര​ഭാ​തം, പ​ട്ടി​ക​ജാ​തി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ലാ​പ്ടോ​പ്പ്, ഫ​ർ​ണി​ച്ച​ർ, പൈ​തൃ​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം. മു​ഴു​വ​ൻ ജ​ന​ങ്ങ​ളെ​യും മു​ന്നി​ൽ ക​ണ്ടു കൊ​ണ്ടു​ള്ള അ​ടി​സ്ഥാ​ന വി​ക​സ​ന​മാ​ണ് ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി​യ​ത്.​അ​ഴി​മ​തി ര​ഹി​ത​മാ​യി പ​ദ്ധ​തി​ക​ൾ കൂ​ട്ടാ​യ്മ​യോ​ടെ ന​ട​പ്പി​ലാ​ക്കാ​നാ​യി.​കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ വി​ജ​യ​മാ​ണി​ത്.
ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യാ​യി ഉ​യ​ർ​ന്നി​ട്ട് പ​ത്തു വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്. ന​ഗ​ര​സ​ഭാ സം​വി​ധാ​ന​ത്തി​ലേ​ക്ക് ഉ​യ​ർ​ന്നെ​ങ്കി​ലും പ​ഴ​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​രി​മി​ത​മാ​യ ഓ​ഫീ​സ് സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്. ഇ​ത് ന​ഗ​ര​സ​ഭാ ഭ​ര​ണ സം​വി​ധാ​ന​ത്തി​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണ് എ​ന്ന് തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ന സൗ​ക​ര്യ​ത്തി​നാ​യി വി​പു​ല​മാ​യ മു​നി​സി​പ്പ​ൽ ട​വ​ർ കോം​പ്ലക്സ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ ഈ ​കൗ​ൺ​സി​ൽ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​റു കോ​ടി 30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് മു​ൻ ക​രു​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റാ​യി​രു​ന്ന ​കെ എം ​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ കാ​ല​ത്ത് ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ വാ​ങ്ങി​യ വ​സ്തു​വി​ലാ​ണ് മു​നി​സി​പ്പ​ൽ ട​വ​ർ കോം​പ്ല​ക്സ് ഇ​പ്പോ​ൾ യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഒ​ന്നാം​ഘ​ട്ട​ത്തി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി ഇന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും.
വൈകു ന്നേരം അഞ്ചിന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ഉദ്ഘാടനം നിർവഹിക്കും. ച​ട​ങ്ങി​ൽ ആ​ർ രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, എ.​എം ആ​രി​ഫ് എം​പി തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും. വി​ക​സ​ന രേ​ഖ പ്ര​കാ​ശ​നം, കോ​വി​ഡ് പോ​രാ​ളി​ക​ൾ​ക്ക് ആ​ദ​ര​വ്, ച​രി​ത്ര സൂ​ചി​ക പ്ര​കാ​ശ​നം എ​ന്നിവയും ന​ട​ക്കും.