കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്
Friday, November 20, 2020 10:46 PM IST
പ​ത്ത​നാ​പു​രം: പു​ന്ന​ല​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ പു​ന്ന​ല ര​തീ​ഷ് ഭ​വ​നി​ൽ ഭാ​സ്ക​ര​ൻ (65) ന​ങ്ങേ​ര്കോ​ണ​ത്തി​ൽ കു​ഞ്ഞു​മോ​ൻ (65) ര​മ്യ ഭ​വ​നി​ൽ പൊ​ന്ന​പ്പ​ൻ ആ​ചാ​രി (68) എ​ന്നി​വ​ർ​ക്കാ​ണ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മേ​റ്റ​ത്. പാ​ച്ചാ​ക്കു​ന്നി​ന് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം.
ജോ​ലി ക​ഴി​ഞ്ഞ് വ​രു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞു​മോ​നും പൊ​ന്ന​പ്പ​നും പ​ന്നി​യു​ടെ കു​ത്തേ​ൽ​ക്കു​ന്ന​ത്. പു​ന്ന​ല ജം​ഗ്ഷ​നി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കും വ​ഴി വ​യ​ൽ ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഭാ​സ്ക​ര​നെ പ​ന്നി ആ​ക്ര​മി​ക്കു​ന്ന​ത്. വി​ര​ലു​ക​ളി​ലും വാ​യി​ലും പ​ന്നി​യു​ടെ ക​ടി​യേ​റ്റ ഭാ​സ്ക​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ​മൂ​ന്നു പേ​രേ​യും പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ശീ​ല​നം

കൊല്ലം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണ നി​ര്‍​വ​ഹ​ണ സ​മി​തി അം​ഗ​ങ്ങ​ള്‍​ക്ക് ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വയിൽ 24.ന് ​രണ്ടിന് ​ഓ​ണ്‍​ലൈ​നാ​യി പ​രി​ശീ​ല​നം ന​ല്‍​കും.