പെ​രി​നാ​ട്ടിൽ പെരുമ നിലനിർത്താൻ വാശിയോടെ മുന്നണികൾ
Friday, November 20, 2020 10:46 PM IST
കു​ണ്ട​റ: ​ പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​മാ​യി. ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്ക് വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ലാ​ണ് ഇ​ട​തു ജ​നാ​ധി​പ​ത്യ മു​ന്ന​ണി. അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ​ഴ​യ ആ​ല​സ്യം അ​വ​ഗ​ണി​ച്ച് ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​നം ആ​ര​ംഭി​ച്ചു ക​ഴി​ഞ്ഞു.
പെ​രി​നാ​ടി​ന് ച​രി​ത്ര​ത്താ​ളു​ക​ളി​ൽ ചു​വ​ന്ന അ​ധ്യാ​യ​ങ്ങ​ൾ​ക്ക് ആ​ണ് പ്രാ​മു​ഖ്യം. വോ​ട്ട​ർ​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും പ​ണ്ടു​കാ​ലം മു​ത​ൽ ഇ​ട​തു​പ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ർ ആ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ പെ​രി​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ഏ​റ്റെ​ടു​ക്കാ​ൻ ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
20 വാ​ർ​ഡു​ക​ളു​ള്ള ഇവിടെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം സിപി​എ​മ്മി​ലെ എ​ൽ. അ​നി​ൽ ആ​യി​രു​ന്നു പ്ര​സി​ഡ​ന്‍റ്. 2000 -2005 കാ​ല​ത്ത് പ്ര​സി​ഡ​ന്‍റും 2005 -2010 വ​രെ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു അ​നി​ൽ.​ ഏ​തു വാ​ർ​ഡു​ക​ളും അ​നി​ലി​ന് മ​ത്സ​രി​ക്കാ​ൻ പാ​കം ആ​യി​രു​ന്നു എ​ന്ന​താ​ണ് ഒ​രു സ​വി​ശേ​ഷ​ത.
അ​ഞ്ചു​വ​ർ​ഷ​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ സിപിഎ​മ്മി​ന് പ​ത്തും സിപിഐ​ക്ക് നാ​ലും ബി​ജെ​പി​ക്ക് മൂ​ന്നും കോ​ൺ​ഗ്ര​സി​ന് ര​ണ്ടും ആ​ർ എ​സ് പി​ക്ക് ഒ​ന്നും അം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ബി​ജെ​പി​യു​ടെ അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എ​ത്താ​ൻ പോ​ലും കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​ക്കു​റി​യും എ​ന്താ​കു​മെ​ന്ന് ക​ണ്ട​റി​യ​ണം. നേ​താ​ക്ക​ന്മാ​രി​ൽ പ​ല​രും അ​വ​ര​വ​രു​ടെ സീ​റ്റു​ക​ൾ ഉ​റ​പ്പി​ക്കാ​നും ജ​യി​ക്കാ​നു​ള്ള വ്യ​ഗ്ര​ത​യി​ലാ​ണ്. ​കോ​ൺ​ഗ്ര​സ് 15 വാ​ർ​ഡു​ക​ളി​ലും ആ​ർ​എ​സ്പി അ​ഞ്ചു വാ​ർ​ഡു​ക​ളി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്
പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തി​ൽ കേ​ര​ള​പു​രം പെ​രി​നാ​ട് നാ​ന്തി​രി​ക്ക​ൽ എ​ന്നീ മൂ​ന്ന് ബ്ലോ​ക്ക് ഡി​വി​ഷ​നു​ക​ളു​ണ്ട്. പെ​രി​നാ​ട്, പ​ന​യം, ക​രു​വാ പ​ഞ്ചാ​യ​ത്തു​ക​ൾ ചേ​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ ഉ​ണ്ട് ആ​ർ എ​സ് പി​യ​ലെ ലീ​ലാ​കൃ​ഷ്ണ​ൻ ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി ​ജ​യ​ന്തി എ​ൽ​ഡി​എ​ഫ്, എം. ​എ​സ്. ആ​ന​ന്ദ ല​ക്ഷ്മി ബി​ജെ​പി എ​ന്നി​വ​രാ​ണ് മ​റ്റ് സ്ഥാ​നാ​ർ​ഥിക​ൾ.