പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി
Saturday, November 21, 2020 11:12 PM IST
കൊല്ലം: പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്രാ​ഥ​മി​ക-​സാ​മൂ​ഹി​ക​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ​യും സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി.

ഇ​തി​നാ​യി വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ രൂ​പീ​ക​രി​ച്ച ശു​ചി​ത്വ സ​മി​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം വി​പു​ല​പ്പെ​ടു​ത്തി. 685 ഹോ​ട്ട​ലു​ക​ള്‍, 465 ബേ​ക്ക​റി​ക​ള്‍, 290 കൂ​ള്‍​ബാ​റു​ക​ള്‍, 36 ഫാ​ക്ട​റി​ക​ള്‍, 249 മ​റ്റ് ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. 83776 വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് കൊ​തു​കി​ന്‍റെ ഉ​റ​വി​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. ജ​ല​ജ​ന്യ രോ​ഗ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 36915 ജ​ല​സ്രോ​ത​സുക​ളി​ല്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ക​ട​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വ​യ്ക്കും 21 റ​ബര്‍ തോ​ട്ടം ഉ​ട​മ​ക​ള്‍​ക്കും പൊ​തു​ജ​നാ​രോ​ഗ്യ​നി​യ​മ പ്ര​കാ​രം നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും ഡി ​എം ഒ ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു.