ഇ​ത്തി​ക്ക​ര​യി​ൽ​ വ​നി​ത​ക​ളു​ടെ പോ​രാ​ട്ടം
Saturday, November 21, 2020 11:13 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പീ​കൃ​ത​മാ​യ​തു മു​ത​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥിക​ളെ വി​ജ​യി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഡി​വി​ഷ​നാ​ണ് ഇ​ത്തി​ക്ക​ര. ​ഇ​ട​തു മു​ന്ന​ണി സി ​പി ഐ​യ്ക്കാ​ണ് ഈ ​ഡി​വി​ഷ​ൻ വി​ട്ടു കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ത​വ​ണ സിപിഐയിലെ എ​ൻ. ര​വീ​ന്ദ്ര​ൻ 1800-ഓ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഇ​വി​ടെ നി​ന്നും വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​യ​തി​നാ​ൽ വീ​റു​റ്റ പെ​ൺ​പോ​രാ​ട്ട വേ​ദി​യാ​യി​രി​ക്കു​ക​യാ​ണ്.

യുഡിഎ​ഫി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സിന്‍റെ ഫേ​ബ​സു​ദ​ർ​ശ​ന​നും എ​ൽ ഡി ​എ​ഫ് ന് ​വേ​ണ്ടി സി ​പി ഐ ​ലെ ശ്രീ​ജ ഹ​രീ​ഷും എ​ൻ ഡി ​എ​യ്ക്ക് വേ​ണ്ടി ബി​ജെ​പി​യി​ലെ ബി​റ്റി സു​ധീ​റു​മാ​ണ് മ​ത്സ​ര രം​ഗ​ത്ത്. ഇ​ട​തു മു​ന്ന​ണി​യ്ക്കും യു ​ഡി എ​ഫി​നും ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ഡി​വി​ഷ​നാ​ണ്. ബി​ജെ​പി​യ്ക്കും ശ​ക്ത​മാ​യ വോ​ട്ട് ബാ​ങ്ക് ക​ളു​ണ്ട് ഈ ​ഡി​വി​ഷ​നി​ൽ. ചി​റ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡു​ക​ളും ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളും ആ​ദി​ച്ച​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ളും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡും ഉ​ൾ​പ്പെ​ടെ 45 ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു.

അ​ഭി​ഭാ​ഷ​ക​യും ക​വ​യി​ത്രി​യു​മാ​യ ചി​റ​ക്ക​ര ഉ​ളി​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഫേ​ബ​സു​ദ​ർ​ശ​ന​നാ​ണ് യുഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെയാണ് പൊ​തു പ്ര​വ​ർ​ത്ത​നരം​ഗ​ത്ത് എ​ത്തി​യ​ത്. എ​റ​ണാ​കു​ളം ലോ ​കോ​ളേ​ജി​ൽ കെഎ​സ് യു യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, വ​നി​താ വേ​ദി ക​ൺ​വീ​ന​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും എ​ഴു​താ​റു​ണ്ട്.

ഇ​ട​തുമു​ന്ന​ണി സ്ഥാ​നാ​ർ​ഥി ശ്രീ​ജ ഹ​രീ​ഷ് ചാ​ത്ത​ന്നൂ​ർ വ​യ​ലുന​ട സ്വ​ദേ​ശി​യാ​ണ്. ബി​രു​ദ​ധാ​രി​യാ​യ ശ്രീ​ജ ഹ​രീ​ഷ് മ​ഹി​ളാ​സം​ഘം ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​ണ്. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​യ്ക്ക് ഇ​ട​നാ​ട് ഡി​വി​ഷ​നി​ൽ നി​ന്നാ​ണ് വി​ജ​യി​ച്ച​ത്.

മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ ബി​റ്റി സു​ധീ​ർ അ​ഭി​ഭാ​ഷ​ക​യാ​ണ്.​ ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ​ത്ത​ല ബ്ലോ​ക്കി​ലെ തൃ​ക്കോ​വി​ൽ​വ​ട്ടം ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ചി​രു​ന്നു.​ മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​ണ്. മു​ഖ്യ​ധാ​ര സ്ഥാ​നാ​ർ​ഥി​ക​ൾ അ​ണി​നി​ര​ന്ന​തോ​ടെ ആ​വേ​ശ​ക​ര​മാ​യ പെ​ൺ​പോ​രാ​ട്ട​ത്തി​നാ​ണ് ഇ​ത്തി​ക്ക​ര ഡി​വി​ഷ​ൻ വേ​ദി​യാ​യി​രി​ക്കു​ന്ന​ത്.