അവശ്യസാധനങ്ങൾ കൈമാറി
Sunday, November 22, 2020 10:06 PM IST
കൊ​ട്ടി​യം:ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ലെ അന്തേ​വാ​സി​ക​ൾ​ക്കുവേ​ണ്ടി കേ​ര​ള സി​വി​ൽ ഡി​ഫെ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ ഫ​യ​ർ ആന്‍റ് റെ​സ്ക്യു സ​ർ​വീ​സ​സ് ക​ട​പ്പാ​ക്ക​ട നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി.ബൈ​ജു ന​ഴ്‌​സ് ചൈ​ത​ന്യ കെ.​സിക്ക് ​കൈ​മാ​റി.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 26 ഓ​ളം അ​ന്തേ​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ ​ഹ​രി​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​ങ്ങ​ൾ ന​ൽ​കു​കയായി​രു​ന്നു.
കോ​വി​ഡ് പ്ര​തി​ദി​നം വ​ർ​ധി​ച്ചു വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും അ​ഭ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന അന്തേ​വാ​സി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രു​ന്നു. സർക്കാർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു സ​ന്ദ​ർ​ശ​ക​രെ പൂ​ർ​ണ്ണ​മാ​യും ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം. പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ പ്ര​ധി​നി​ധി​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ചു സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാംഗ​ങ്ങ​ൾ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. സേ​ന​യു​ടെ ജി​ല്ലാ, ഡി​വി​ഷ​ൻ ത​ല അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

കൂ​പ്പ​ണ്‍ ഹാ​ജ​രാ​ക്കു​ന്ന​ത് നീ​ട്ടി

കൊ​ല്ലം: വ്യാ​പാ​രോ​ത്സ​വം ന​റു​ക്കെ​ടു​പ്പി​ല്‍ സ​മ്മാ​നാ​ര്‍​ഹ​മാ​യ കൂ​പ്പ​ണു​ക​ള്‍ ഹാ​ജ​രാ​ക്കു​ന്ന തീ​യ​തി 30 വ​രെ നീ​ട്ടി. കൂ​പ്പ​ണു​ക​ള്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ണ്‍​വീ​ന​ര്‍ കൂ​ടി​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.