യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സം​ഗ​മം ഉ​മ്മ​ൻചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 30, 2020 10:20 PM IST
ച​വ​റ : കോ​വി​ൽ​ത്തോ​ട്ടം, ശ​ങ്ക​ര​മം​ഗ​ലം ഡി​വി​ഷ​നു​ക​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സം​ഗ​മം ന​ട​ന്നു. കോ​വി​ൽ തോ​ട്ട​ത്ത് ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മു​ൻമു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻചാ​ണ്ടി നി​ർ​വ​ഹി​ച്ചു.

മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സ് പി​ൻ​വ​ലി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു മു​ന്ന​ണി​യ്ക്ക് ജ​ന​പി​ന്തു​ണ ന​ഷ്ട​പ്പെ​ട്ടുക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ജ​ർ​മ്മി​യാ​സ്, ജ​സ്റ്റി​ൻ ജോ​ൺ, കോ​ഞ്ചേ​രി ഷം​സു​ദീ​ൻ, സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ജ​യ​ൻ ഗാ​ന്ധി​ത്ത​റ, അ​രു​ൺ രാ​ജ്, സ​ക്കീ​ർ ഹു​സൈ​ൻ, മ​നോ​ജ് മോ​ൻ, ജി​ല്ലാ ഡി​വി​ഷ​ൻ ച​വ​റ​യി​ലെ സ്ഥാ​നാ​ർ​ഥി സി.​പി. സു​ധീ​ഷ് കു​മാ​ർ, ശ​ങ്ക​ര​മം​ഗ​ലം, കോ​വി​ൽ​ത്തോ​ട്ടം ബ്ലോ​ക്ക് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥിക​ളാ​യ പാ​ല​യ്ക്ക​ൽ ഗോ​പ​ൻ, സ​ന്തോ​ഷ് തു​പ്പാ​ശേരി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ശ​ങ്ക​ര​മം​ഗ​ലം ,കോ​വി​ൽ​ത്തോ​ട്ടം ബ്ലോ​ക്ക് ഡി​വി​ഷ​നി​ൽ​പ്പെ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു.