ഉ​ത്ര കൊ​ല​ക്കേ​സ് : വി​ചാ​ര​ണ ഇ​ന്ന് ആ​രം​ഭി​ക്കും
Monday, November 30, 2020 10:20 PM IST
അ​ഞ്ച​ല്‍ : ഏ​റം വി​ഷു വെ​ള്ളി​ശേ​രി​ല്‍ വീ​ട്ടി​ല്‍ ഉ​ത്ര എ​ന്ന 25 കാ​രി​യെ​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി എ​ന്ന കേ​സി​ല്‍ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എം. ​മ​നോ​ജ് മു​ൻ​പാ​കെ​യാ​ണു വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ക. കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യും സൂ​ര​ജി​നു പാ​മ്പി​നെ വി​ല​യ്ക്കു ന​ൽ​കു​ക​യും ചെ​യ്ത പാ​രി​പ്പ​ള്ളി കു​ള​ത്തൂ​ർ​ക്കോ​ണം സ്വ​ദേ​ശി ചാ​വ​രു​കാ​വ് സു​രേ​ഷി​നെ ആ​ണ് ആ​ദ്യം വി​സ്ത​രി​ക്കു​ക.
കേ​സി​ൽ 217 സാ​ക്ഷി​ക​ളു​ണ്ട്. ഇ​തു​കൂ​ടാ​തെ ഡ​മ്മി പ​രീ​ക്ഷ​ണം അ​ട​ക്ക​മു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ അ​പേ​ക്ഷ​യെ തു​ട​ർ​ന്നു പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി.​മോ​ഹ​ൻ​രാ​ജ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.