നഷ്ടപ്പെട്ട പ​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ​യേ​ൽ​പ്പി​ച്ചു
Monday, November 30, 2020 10:20 PM IST
ക​ണ്ണ​ന​ല്ലൂ​ർ:​ നഷ്ടപ്പെട്ട പ​ണ​മ​ട​ങ്ങി​യ ബാ​ഗ് തി​രി​കെ​യേ​ൽ​പ്പി​ച്ചു ലോ​ട്ട​റി വി​ല്പ്പ​ന​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. കു​ള​പ്പാ​ടം നൈ​പു​ണ്യ നി​ധി എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​തി എ​ന്ന​ യുവതിയുടെ ഒ​ന്ന​ര ല​ക്ഷം രൂ​പ​യ​ട​ങ്ങി​യ ബാ​ഗാ​ണ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യത്തി​ൽ തി​രി​കെ​യേ​ൽ​പ്പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ലി​യി​ല മെ​യി​ൻ ബ്രാ​ഞ്ചി​ൽ നി​ന്നും കു​ള​പ്പാ​ട​ത്തെ ബ്രാ​ഞ്ചി​ലേ​ക്ക് കൊ​ണ്ടു​വ​ന്നപ്പോഴാണ് ന​ഷ്ട​മാ​യ​ത്. ബാ​ഗ് കു​ള​പ്പാ​ടം സ്വ​ദേ​ശി​യാ​യ ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തുന്ന ഷാ​ജിക്ക് കി​ട്ടു​ക​യും, ഇ​ദ്ദേഹം വാ​ർ​ഡ് മെ​മ്പ​റു​ടെ​യും സു​ഹൃ​ത്ത് സ​ജീ​റി​ന്‍റെയും സ​ഹാ​യ​ത്തോ​ടെ ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ര​ഞ്ജി​ത്തി​നെ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ബാ​ഗ് ന​ഷ്ട​മാ​യ ജി​തി പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ഷാജിയുടെ സാ​ന്നി​ധ്യ​ത്തി​ൽ ബാ​ഗ് ജി​തി​ക്ക് കൈ​മാ​റി.