കേ​സ് വി​ജ​യി​ച്ചു, സാം​കു​ട്ടി​ക്ക് ഇ​നി വാ​ർ​ഡി​ൽ ജ​യി​ക്ക​ണം
Wednesday, December 2, 2020 10:21 PM IST
കോ​ഴ​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ത​വ​ണ​യും സ്വ​ന്തം വാ​ർ​ഡ് സം​വ​ര​ണ​മാ​യ​പ്പോ​ൾ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ട​ത്തി വി​ജ​യി​ച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാം​കു​ട്ടി അ​യ്യ​ക്കാ​വി​ൽ. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11 ാം വാ​ർ​ഡി​ലാ​ണ് സാം​കു​ട്ടി​യു​ടെ മ​ത്സ​രം.

വാ​ർ​ഡ് ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും പ​ട്ടി​ക​ജാ​തി, വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ വീ​ണ്ടും വ​നി​താ സം​വ​ര​ണ​മാ​യ​പ്പോ​ൾ സാം​കു​ട്ടി സ്വ​ന്തം ചെ​ല​വി​ൽ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി കേ​സി​ൽ ക​ക്ഷി ചേ​ർ​ന്നു.

കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം വീ​ണ്ടും ന​റു​ക്കെ​ടു​പ്പു ന​ട​ത്തി​യ​പ്പോ​ൾ 11 ാം വാ​ർ​ഡ് ജ​ന​റ​ലാ​യി. യു​ഡി​എ​ഫി​നു​വേ​ണ്ടി കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യാ​ണ്. ക​ന്നി അ​ങ്ക​ത്തി​നി​റ​ങ്ങി​യ സാം​കു​ട്ടി വ​ർ​ഷ​ങ്ങ​ളാ​യി പ​ത്ര​ വി​ത​ര​ണ മേ​ഖ​ല​യി​ലു​ള്ള ആ​ളാ​ണ്. ‌