തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു ‌
Wednesday, December 2, 2020 10:24 PM IST
പ​ത്ത​നം​തി​ട്ട: തദ്ദേശ സ്ഥാപന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന ഘ​ട്ടം വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ത്ത​വ​ര്‍​ക്ക് പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ന് മ​റ്റ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ ല​ഭ്യ​മ​ല്ലാ​യെ​ങ്കി​ല്‍ അ​വ​ര്‍​ക്കാ​യി പ്ര​ത്യേ​കം തി​രി​ച്ച​റി​യ​ല്‍ രേ​ഖകൾ ഗ്രാമപഞ്ചായത്ത്, നഗരസഭ ഓഫീസുകളിൽ വിതരണം ചെയ്തു തുടങ്ങി. വോ​ട്ട​ര്‍​മാ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​യി തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് കൈ​പ്പ​റ്റ​ണം. ഫോ​ണ്‍-04734 240637. ‌