വടശേരിക്കര: ഗ്രാമപഞ്ചായത്ത് ഭരണം തിരികെപിടിക്കാനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും. സുസ്ഥിരമായ ഭരണം പഞ്ചായത്തിലുണ്ടാകുമെന്ന കാഴ്ചപ്പാടാണ് യുഡിഎഫും എല്‍ഡിഎഫും മുന്നോട്ടുവയ്ക്കുന്നത്. പഞ്ചായത്തില്‍ നിര്‍ണായകശക്തിയായി മാറാനുള്ള തയാറെടുപ്പില്‍ ബിജെപിയും.
കാര്യമായ വിമതശല്യം ഇരുമുന്നണികള്‍ക്കുമില്ല. യുഡിഎഫില്‍ കോണ്‍ഗ്രസാണ് 15 മണ്ഡലങ്ങളിലും മത്സരിക്കുന്നത്. രണ്ട് വാര്‍ഡുകളില്‍ ആര്‍എസ്പി സ്വന്തംനിലയില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്.
കേരള കോണ്‍ഗ്രസ് ജോസഫിന് ഒരു സീറ്റ് മാറ്റിവച്ചെങ്കിലും അവസാനനിമിഷം അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. 11 -ാം വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിമതശല്യമുള്ളത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിജയന് മത്സരരംഗത്തുണ്ട്. കഴിഞ്ഞ ഭരണസമിതിയില്‍ നിന്ന് സ്വപ്ന സൂസന് ജേക്കബ്, സാലി മാത്യു, അജേഷ് എന്നീ മെംബര്‍മാരെ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നുണ്ട്. ഇത്തവണ പ്രസിഡന്റു സ്ഥാനം വനിതാ സംവരണവുമാണ്.
കുമ്പളാംപൊയ്ക സഹകരണബാങ്ക് വിഷയത്തില്‍ സിപിഎം പുറത്താക്കിയ പ്രവീണ്‍ പ്രഭാകര്‍ അഞ്ചാംവാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ്. മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റു കൂടിയാണ് പ്രവീണ്‍. കഴിഞ്ഞ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് എട്ട് മെംബര്മാരുണ്ടായിരുന്നു. എല്‍ഡിഎഫ് നാല്, ബിജെപി രണ്ട്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയായിരുന്നു മറ്റുള്ളവര്‍. പ്രസിഡന്റായ മണിയാര്‍ രാധാകൃഷ്ണന് മൂന്നുവര്‍ഷത്തിനുശേഷം സ്ഥാനമൊഴിയണമെന്ന കരാര്‍ പാലിച്ചില്ലെന്ന പേരില്‍ ഭരണസമിതിയില്‍ തര്‍ക്കങ്ങളുണ്ടായി. ഇതേത്തുടര്‍ന്ന് അവിശ്വാസ നോട്ടീസ് വരെ നല്കി. ഇതോടെ ഭിന്നത രൂക്ഷമായി. തുടര്‍ന്ന് മണിയാര്‍ രാധാകൃഷ്ണന് രാജിവയ്ക്കുകയും ഷാജി മാനാപ്പള്ളില്‍ പ്രസിഡന്റാകുകയും ചെയ്തു.
ഷാജി മാനാപ്പള്ളില്‍ അന്തരിച്ചതോടെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിലെ രണ്ട് മെംബര്മാരുടെകൂടി പിന്തുണയോടെ എല്‍ഡിഎഫിലെ എന്‍. പി. ബാലന് പ്രസിഡന്റാകുകയും ചെയ്തു.
വടശേരിക്കര ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍:
വാര്‍ഡ് ഒന്ന് ഭദ്രന് കല്ലയ്ക്കല്‍ (കോണ്‍ഗ്രസ്), കെ.യു. സജേഷ്(ബിജെപി), പി.എം. സാബു (സിപിഎം).
രണ്ട്: പങ്കജം (എല്‍ഡിഎഫ്), മേഴ്സി ജോണ്‍ (കോണ്‍ഗ്രസ്), കെ.സി. സിന്ധു കുമാരി (ബിജെപി).
മൂന്ന്: ഇന്ദിര സുരേഷ്, സി.എ. ജേക്കബ്, കെ.എസ്. ദീപു (സിപിഎം), സ്വപ്ന സൂസന് ജേക്കബ് (കോണ്‍ഗ്രസ്).
നാല്: ഓമനകുമാരി (ബിജെപി) ലാലി തോമസ് (സിപിഐ), ഷീലു മാനാപ്പള്ളില്‍ (കോണ്‍ഗ്രസ്).
അഞ്ച്: ജോയി വില്‍സണ്‍ ഫിലിപ്പ് (സ്വത), ജോണ്‍ വി. ചെറിയാന് (കോണ്‍ഗ്രസ്), ജോര്‍ജുകുട്ടി വാഴപ്പിള്ളേത്ത് (ബിജെപി), പ്രവീണ്‍ പ്രഭാകര്‍ (സ്വത), സോമരാജന് (സിപിഐ).
ആറ്: വി.ആര്. അശ്വതി (കോണ്‍ഗ്രസ്), ടി. പൊന്നമ്മ (സിപിഎം), പി.എന്‍. ബിന്ദു (സ്വത), രജനി ഷാജി (സ്വത), ശാന്തകുമാരി (സ്വത).
ഏഴ്: സി.എന്‍. വിലാസിനി (സ്വത), എന്‍.എച്ച്. സാബിന (ആര്‍എസ്പി), സാലി മാത്യു വാഴപ്പിള്ളേത്ത് (കോണ്‍ഗ്രസ്), ടി.പി. സൈനബ (സിപിഎം), സൗമ്യ സുരേഷ് (ബിജെപി).
എട്ട്: പി.കെ. കവിതാ കമല്‍ (എല്‍ഡിഎഫ്), ലതാ മോഹന്‍ (സിപിഎം), റജീനാബീവി (കോണ്‍ഗ്രസ്).
ഒമ്പത്: ജൂലി ജോണ്സണ് (കോണ്‍ഗ്രസ്), രാധാ സുന്ദര്‍സിംഗ് (സിപിഎം), ടി.ജി. ലിഞ്ചു (ബിജെപി), ശ്യാമള ജയസിംഗ് (സ്വത), ഷിജി കെ. തോമസ് (സ്വത).
10: ബി. അജിതാകുമാരി (കോണ്‍ഗ്രസ്), എസ്. പത്മലേഖ (സിപിഎം), സരിത ശങ്കര്‍ (ബിജെപി).
11: അജേഷ് മണപ്പാട്ട് (കോണ്‍), ജി. രഘു (സ്വത), കെ.കെ. രാജീവ (സിപിഎം), വിജയന് (സ്വത), പി.എസ്. സന്തോഷ് കുമാര്‍ (ബിഡിജഐസ്).
12: അനു ഏബ്രഹാം (സ്വത), തോമസ് (രാജു കൊച്ചുവീട്ടില്‍, കോണ്‍ഗ്രസ്), ജി. മഹേഷ് (ബിജെപി), ഒ.എന്‍. യശോധരന് (സിപിഎം).
13: അനിരുദ്ധന് നായര്‍ (ബിജെപി), ജേക്കബ് ടി. മാമ്മന്‍ (സ്വത), മാത്യു മത്തായി (ആര്‍എസ്പി), കെ.ജെ. മത്തായി (സിപിഐ), വര്‍ഗീസ് സുദേഷ് കുമാര്‍ (കോണ്‍).
14: പി.ആര്. രാജി, സാറാമ്മ (ബിജി തെക്കേമുറിയില്‍, കോണ്‍ഗ്രസ്), സാറാമ്മ സജി മാനച്ചേരില് (കേരള കോണ്‍ഗ്രസ് എം ജോസഫ്).
15: വി. വിഷ്ണു (ബിജെപി), ശശിധരന് (കോണ്‍ഗ്രസ്), ശ്രീജമോള്‍ ഇ.കെ (എല്‍ഡിഎഫ്).