റാന്നി: പഴവങ്ങാടിയിൽ ഇത്തവണ വ്യക്തമായ ഭൂരിപക്ഷവുമായി ഭരണത്തിലെത്തുമെന്നാണ് യുഡിഎഫ് വിശ്വാസം. എന്നാൽ കഴിഞ്ഞതവണത്തേതിലും മെച്ചപ്പെട്ട വിജയം പ്രതീക്ഷിച്ചാണ് എൽഡിഎഫ് രംഗത്തുള്ളത്. രാഷ്ട്രീയപ്പോരിൽ ഇടയ്ക്ക് അനിശ്ചിതത്വത്തിലായ ഭരണസംവിധാനത്തിനു പകരം സുസ്ഥിരമായ ഭരണസമിതിയാണ് മുന്നണികൾ മുന്നോട്ടുവയ്ക്കുന്നത്.
പ്രസിഡന്റു സ്ഥാനം വനിതാ സംവരണമാണ്. മുൻ അംഗങ്ങളുൾപ്പെടെ ഇരുമുന്നണികളിലും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിലെ മുൻ പ്രസിഡന്റ് അനിത അനിൽകുമാർ ജനറൽ സീറ്റായ പത്താംവാർഡിലാണ് മത്സരിക്കുന്നത്. മുൻ പ്രസിഡന്റ് തോമസ് ഫിലിപ്പും മത്സരരംഗത്തുണ്ട്. സിറ്റിംഗ് മെംബർമാരിൽ ഷൈനി ഫിലിപ്പ്, ബിനിറ്റ് മാത്യു, അനി സുരേഷ് എന്നിവരും എൽഡിഎഫ് നിരയിൽ മത്സരിക്കാനുണ്ട്.
സംസ്ഥാനത്തു രണ്ടാംഘട്ട കോവിഡ് വ്യാപനത്തിലൂടെ ശ്രദ്ധേയമായ ഐത്തല വാർഡിൽ മുൻ മെംബർ ബോബി ഏബ്രഹാമിന്റെ ഭാര്യ ബ്രില്ലി ബോബി ഏബ്രഹാം സ്വതന്ത്രയായി മത്സരരംഗത്തുണ്ട്. ബിജെപി സ്ഥാനാർഥികൾ സ്വന്തം ചിഹ്നത്തിലും സ്വതന്ത്രരായും പല വാർഡുകളിലും ശക്തമായ പോരാട്ടത്തിലാണ്.
റാന്നി - പഴവങ്ങാടി സ്ഥാനാർഥി നിര
വാർഡ് ഒന്ന്: അഞ്ജുഷ തോമസ് (എൽഡിഎഫ്), രജനി പ്രമോദ് (ബിജെപി), ഷേർലി ജോർജ് (കോണ്‍).
രണ്ട്: വിജയൻ (സിപിഎം), എം.ജി. ശ്രീകുമാർ (കോണ്‍), ശശീന്ദ്രകുമാർ (സ്വത), സാജൻ സി.ഒ (ബിജെപി).
മൂന്ന്: അന്പിളി (സ്വത), ജോയ്സി ചാക്കോ (എൽഡിഎഫ്), മറിയാമ്മമാത്യു (കോണ്‍).
നാല്: ആശ കോവൂർ (ബിജെപി), ശ്രീജ. ഐ (സിപിഎം) സൗമ്യ ജി. നായർ (കോണ്‍).
അഞ്ച്: കുഞ്ഞമ്മ സൈമണ്‍ (സ്വത), റൂബി കോശി (കോണ്‍) .
ആറ്: ആനി വർഗീസ് (സ്വത), എലിസബേത്ത് (കോണ്‍), രജനി വാസുദേവ് (ബിജെപി), ഷൈനി പി. മാത്യു (സ്വത).
ഏഴ്: അജിത് ഏണസ്റ്റ് എഡ്വേർഡ് (സിപിഎം), അലക്സ് ഏബ്രഹാം (സ്വത), തോമസ് ഫിലിപ്പ് (കോണ്‍).
എട്ട്: അനീഷ് ഫിലിപ്പ് (സിപിഎം), രാജേഷ് (സ്വത), റ്റിറ്റി മാത്യു (കോണ്‍) .
ഒന്‍പത്: അനീഷ് ഒ.ജെ. (ജനതാദൾ), ജോണ്‍ ഏബ്രഹാം (കോണ്‍).
പത്ത്: അച്ചൻകുഞ്ഞ് വി.കെ. (സിപിഎം), അനിത അനിൽ കുമാർ (കോണ്‍) , സന്തോഷ് ഒ.ആർ. (ബിജെപി).
11: പുന്നൂസ് ഫിലിപ്പ് (കോണ്‍) , ടി.ആർ. മുരളീധരൻ നായർ (ബിജെപി), ഷൈനി രാജീവ് (സിപിഎം), സുമിത് (സ്വത).
12: ജയമോൾ (സിപിഎം), ജോസിമോൾ ജോസഫ് (കോണ്‍), ബ്രില്ലി ബോബി ഏബ്രഹാം (സ്വത), സജിത കുമാരി പി.സി. (ബിജെപി).
13: അനി സുരേഷ് (സിപിഐ), സീമാ മാത്യു (കോണ്‍).
14: ജേക്കബ് ഏബ്രഹാം (അജു വളഞ്ഞൻതുരുത്തിൽ, കേരള കോണ്‍ഗ്രസ് ജോസഫ്), ബിനിറ്റ് മാത്യു (എൽഡിഎഫ്), മിനി കൃഷ്ണൻ (ബിജെപി).
15: ചാക്കോ (അനിയൻ വളയനാട്ട്, കോണ്‍), ബിനു ജോണ്‍ (കേരള കോണ്‍ഗ്രസ് ജോസ്).
16:അന്നമ്മസജി(സിപിഐ), ജിജി വർഗീസ് (കോണ്‍), സിന്ധുകുമാരി (ബിജെപി).
17: ബിജി വർഗീസ് (കോണ്‍), വിനയ (ബിജെപി), സൂസൻ ഫിലിപ്പ് (എൽഡിഎഫ്).