ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​മാ​യി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​യാ​ർ; പേ​രും ചി​ഹ്്ന​വും ഉ​റ​പ്പാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളും ഏ​ജ​ന്‍റു​മാ​രും
Friday, December 4, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​വി​എം മെ​ഷീ​നു​ക​ളി​ൽ കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ന​ട​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഇ​വി​എം മെ​ഷീ​നു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്ര​മ​ന​ന്പ​ർ, പേ​രും ചി​ഹ്ന​വും അ​ട​ങ്ങു​ന്ന സ്ലി​പ്പ് സ്ഥാ​പി​ച്ച് സീ​ൽ ചെ​യ്യു​ന്ന​തി​നെ​യാ​ണ് കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് എ​ന്ന് പ​റ​യു​ന്ന​ത്.

തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ 40, അ​ടൂ​ർ ന​ഗ​ര​സ​ഭ​യി​ൽ 28, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ 32 മെ​ഷീ​നു​ക​ളു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ സെ​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളാ​യ റാ​ന്നി​യി​ൽ 209, കോ​ന്നി​യി​ൽ 181, പു​ളി​ക്കീ​ഴ് 111, പ​ന്ത​ളം 111, പ​റ​ക്കോ​ട് 256, ഇ​ല​ന്തൂ​ർ 142, മ​ല്ല​പ്പ​ള്ളി​യി​ൽ 163 ഇ​വി​എം മെ​ഷീ​നു​ക​ളാ​ണ് സെ​റ്റ് ചെ​യ്തി​ട്ടു​ള്ള​ത്. പൂ​ർ​ത്തി​യാ​കാ​ത്ത ന​ഗ​ര​സ​ഭ​യു​ടെ​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് ഇ​ന്ന് ന​ട​ക്കും. അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് കാ​ൻ​ഡി​ഡേ​റ്റ് സെ​റ്റിം​ഗ് . റി​സ​ർ​വ് മെ​ഷീ​നു​ക​ളും സെ​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള്ള മെ​ഷീ​നു​ക​ളും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​യ്ക്ക് ശേ​ഷം മെ​ഷീ​നു​ക​ൾ സ്റ്റോ​ർ റൂ​മി​ൽ സൂ​ക്ഷി​ക്കും.