യുവജന കമ്മീഷൻ സെ​മി​നാ​ർ ന​ട​ത്തി
Thursday, January 14, 2021 9:59 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ കോ​വി​ഡ് കാ​ല അ​തി​ജീ​വ​നം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്ത ജെ​റോം സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യി​തു. ക​മ്മീ​ഷ​ൻ അം​ഗം പി. ​എ. സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്ഞം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. രാ​ജേ​ഷ് വ​ള്ളി​ക്കോ​ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള എ​ക്‌​സ് എം​എ​ൽ​എ ,കോ​ന്നി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം രാ​ഹു​ൽ വെ​ട്ടൂ​ർ, യു​വ ക​വി കാ​ശി​നാ​ഥ​ൻ, എം. ​അ​നീ​ഷ് കു​മാ​ർ, വി​ഷ്ണു. വി​ക്ര​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.