ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം നി​ർ​ണ​യി​ക്കു​ന്ന ലാ​ബ് ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ
Friday, January 15, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റ​ർ ഫോ​ർ ജാ​ക്ക്ഫ്രൂ​ട്ടി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​രം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ലാ​ബ് സ​ജ്ജ​മാ​യി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ല​ബോ​റ​ട്ട​റി​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​ത്പ​ന്ന​ങ്ങ​ളി​ലെ പോ​ഷ​ക​ങ്ങ​ളു​ടെ അ​ള​വ്, മാ​യം ചേ​ർ​ക്ക​ൽ പ​രി​ശോ​ധ​ന, ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ സൂ​ക്ഷി​പ്പ് കാ​ലാ​വ​ധി നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യം ലാ​ബി​ൽ ഇ​നി ല​ഭ്യ​മാ​കും. കൂ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സം​രം​ഭ​ക​ർ​ക്കും ഉ​ൽ​പ​ന്ന ഗു​ണ​നി​ല​വാ​ര നി​യ​ന്ത്ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ന​ട​ത്ത​പ്പെ​ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വി​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9961254033, 0469 2662094.