അ​ടൂ​രി​ൽ 70.2 കോ​ടി​യു​ടെ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം
Friday, January 15, 2021 10:41 PM IST
അ​ടൂ​ർ: അ​ടൂ​രി​ൽ 70. 20 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ.

അ​ടൂ​ർ പി​ഡ​ബ്ല്യു​ഡി കോം​പ്ല​ക്സി​ന് മൂ​ന്നു​കോ​ടി​യും ഫ​യ​ർ സ്റ്റേ​ഷ​ന് അ​ഞ്ചു​കോ​ടി​യും അ​ടൂ​ർ ടൗ​ണ്‍ പ​ള്ളി​ക്ക​ൽ ആ​റി​ന്‍റെ ഭി​ത്തി സം​ര​ക്ഷ​ണ​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി എ​ട്ടു കോ​ടി​യും അ​ടൂ​ർ കെഎ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ഫു​ഡ് ഓ​വ​ർ​ബ്രി​ഡ്ജി​നാ​യി 5.50 കോ​ടി രൂ​പ​യും അ​ടൂ​ർ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന് അ​ഞ്ചു​കോ​ടി​യും അ​ടൂ​ർ പു​തി​യ​കാ​വി​ൽ​ചി​റ പ​ദ്ധ​തി​ക്കാ​യി അ​ഞ്ചു​കോ​ടി​യും അ​ടൂ​ർ റ​വ​ന്യൂ കോം​പ്ല​ക്സി​ന് ര​ണ്ടു​കോ​ടി​യും അ​ടൂ​ർ ഹോ​മി​യോ​കോം​പ്ല​ക്സി​ന് എ​ട്ട് കോ​ടി​യും പ​ന്ത​ളം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് ര​ണ്ടു​കോ​ടി രൂ​പ​യും പ​ന്ത​ളം സ​ബ്ട്ര​ഷ​റി​ക്ക് ര​ണ്ട് കോ​ടി​യും പ​ന്ത​ളം എ​ഇ ഓ​ഫീ​സി​ന് ര​ണ്ട്കോ​ടി​യും കു​ര​ന്പാ​ല പൂ​ഴി​ക്കാ​ട് മു​ട്ടാ​ർ വ​ല​ക്ക​ട​വ് മ​ണി​ക​ണ്ഠ​നാ​ൽ​ത്ത​റ റോ​ഡി​ന് അ​ഞ്ച് കോ​ടി രൂ​പ​യും ട്രാ​ഫി​ക് സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് അ​ധി​ക​മാ​യി 80 ല​ക്ഷം രൂ​പ​യും ല​ഭ്യ​മാ​കും.കു​ര​ന്പാ​ല - കു​ട​ശ​നാ​ട് വ​ലി​യ​പ​ള്ളി ത​ണ്ടാ​നു​വി​ള റോ​ഡി​ന് 40 ല​ക്ഷം രൂ​പ​യും പ​റ​ന്ത​ൽ - ചെ​റി​ല​യം, കീ​രു​കു​ഴി - താ​മ​ര​ശേ​രി - തോ​ലു​ഴം റോ​ഡി​ന് ഒ​രു കോ​ടി രൂ​പ​യും പ​ന്ത​ളം ചി​റ​മു​ടി പ​ദ്ധ​തി​ക്ക് ര​ണ്ട് കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്.

മ​ണ്ണ​ടി വേ​ലു​ത്ത​ന്പി ദ​ള​വ പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം - ര​ണ്ട് കോ​ടി, കൊ​ടു​മ​ണ്‍ - പ​ട്ടം​ത​റ - ഒ​റ്റ​ത്തേ​ക്ക് റോ​ഡ് - ര​ണ്ട് കോ​ടി, കൊ​ടു​മ​ണ്‍ മു​ല്ലോ​ട്ട് ഡാം - 1.50 ​കോ​ടി, അ​ടൂ​ർ - പു​ത്ത​ൻ​ച​ന്ത - തേ​പ്പ്പാ​റ - പ​റ​ക്കോ​ട് - പ​ന്നി​വി​ഴ റോ​ഡ് - 15 കോ​ടി എ​ന്നി​ങ്ങ​നെ​യും ബ​ജ​റ്റ് വി​ഹി​ത​മു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം തു​ക അ​നു​വ​ദി​ച്ച ചി​ല പ​ദ്ധ​തി​ക​ൾ കൂ​ടി ഇ​ക്കൊ​ല്ല​വും ബ​ജ​റ്റി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ടെ​ന്നും അ​വ എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.