കെപിഎസ്ടിഎ ധ​ർ​ണ ന​ട​ത്തി
Saturday, January 16, 2021 10:48 PM IST
പ​ത്ത​നം​തി​ട്ട: എ​ല്ലാ പ്രീ - ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും നി​യ​മ​നാം​ഗീ​കാ​രം ന​ല്കി സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പി.​മോ​ഹ​ൻ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ്, സം​സ്ഥാ​ന വ​നി​താ ഫോ​റം അ​ധ്യ​ക്ഷ വി.​ടി ജ​യ​ശ്രീ, സെ​റ്റോ ക​ൺ​വീ​ന​ർ കെ.​ജി റെ​ജി, സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളാ​യ എം.​എം ജോ​സ​ഫ്, എ​സ്. പ്രേം, ​ദി​ലീ​പ് കു​മാ​ർ, പ്രീ - ​പ്രൈ​മ​റി സെ​ൽ ക​ൺ​വീ​ന​ർ കെ. ​മാ​യാ​ദേ​വി, അ​ജീ​ന ഷെ​യ്ക്ക്, സ​ര​ളാ​കു​മാ​രി, ഫ്ര​ഡി ഉ​മ്മ​ൻ, ആ​ർ. ജ്യോ​തി​ഷ്, സ​തീ​ശ​ൻ നാ​യ​ർ, ജോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.