പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ണം
Saturday, January 16, 2021 10:48 PM IST
മ​ല്ല​പ്പ​ള്ളി: എ​കെ​ജി പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പാ​ലി​യേ​റ്റീ​വ് ദി​നാ​ച​ര​ ണ​വും സ​മ്പൂ​ർ​ണ സാ​ന്ത്വ​ന പ​രി​ച​ര​ണ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ കാ​ന്പെ​യ്ൻ ഉ​ദ്ഘാ​ട​ന​വും പി​ആ​ർ​പി​സി ര​ക്ഷാ​ധി​കാ​രി കെ. ​അ​ന​ന്ത​ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബി​നു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സൊ​സൈ​റ്റി ആ​രം​ഭി​ക്കു​ന്ന എ​മ​ർ​ജ​ൻ​സി ന​ഴ്സിം​ഗ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി ഡോ.​റേ​ച്ച​ൽ ജോ​സ് നി​ർ​വ​ഹി​ച്ചു.
സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ര​ക്ത ദാ​ന​ഫോ​റം പു​ന​ർ​ജ്ജ​നി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം കെ.​കെ.​സു​കു​മാ​ര​നും സ്റ്റു​ഡ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ൻ എ​സ്. ര​വീ​ന്ദ്ര​നും നി​ർ​വ​ഹി​ച്ചു.
സ്റ്റു​ഡ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​ധീ​ഷ്കു​മാ​ർ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി കെ.​എം.​ഏ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.