പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണം
Sunday, January 17, 2021 10:33 PM IST
കു​മ്പ​നാ​ട്: സാ​മൂ​ഹി​ക വി​രു​ദ്ധ ശ​ല്യ​വും മോ​ഷ​ണ​വും വ​ർ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​മ്പ​നാ​ട്, കൊ​ച്ചാ​ലും​മൂ​ട്, ക​രീ​ല​മു​ക്ക്, നെ​ല്ലി​മ​ല ഭാ​ഗ​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചാ​ലും​മൂ​ട് എ​സ്ബി​ഐ ബാ​ങ്കി​ന് മു​ന്പി​ൽ നി​ന്ന് ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു.​ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ വ​ന്ന യു​വ​തി​യെ പു​ത്ത​ൻ​പീ​ടി​ക​യ്ക്കു സ​മീ​പം ത​ട​ഞ്ഞു​നി​ർ​ത്തി മാ​ല പ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം ക​മ്പ​നി​പ​ടി​യി​ലും മാ​ല പ​റി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. ഇ​തി​ന് സ​മീ​പ​ത്തു​ള്ള വീ​ട്ടി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നി​രു​ന്നു. ക​മ്പ​നി​ക്ക് സ​മീ​പ​മു​ള്ള ക​ണ്ട​ത്തി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​ണ്.
കു​മ്പ​നാ​ട്, കൊ​ച്ചാ​ലും​മൂ​ട്, മോ​ളി​ക്ക​മ​ല, നെ​ല്ലി​മ​ല ഭാ​ഗ​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും വാ​ഹ​ന പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.