കോ​ഴ​ഞ്ചേ​രി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ൾ​ക്ക് 10 കോ​ടി
Monday, January 18, 2021 10:57 PM IST
കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ബ​സ് സ്റ്റാ​ൻ​ഡും ഷോ​പ്പിം​ഗ് കോം​പ്ല​ക്സും നി​ർ​മി​ക്കും. 10 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ടോ​ക്ക​ണ്‍ തു​ക​യാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.
പ​ന്പാ​ന​ദി​ക്കു കു​റു​കെ പു​തു​താ​യി നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ടു​കൂ​ടി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണ​വും ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ധു​നി​ക രീ​തി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്പോ​ൾ നി​ല​വി​ലെ സ്റ്റാ​ൻ​ഡും, അ​തി​ന് സ​മീ​പ​ത്തു​ള്ള ഭൂ​മി​ക​ളു​ടെ സാ​ധ്യ​ത​ക​ളും വി​നി​യോ​ഗി​ക്കു​മെ​ന്ന് വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു. എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ബ്ജ​റ്റി​ൽ 10 കോ​ടി രൂ​പ ടോ​ക്ക​ണ്‍ തു​ക​യാ​യി വ​ക കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്. കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കും സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കും ഒ​രു പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് സ്റ്റാ​ൻ​ഡ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കോ​ഴ​ഞ്ചേ​രി​യി​ലെ​ത്തു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും ആ​ധു​നി​ക ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ​യും ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ​യും നി​ർ​മാ​ണ​ത്തോ​ടു​കൂ​ടി പ​രി​ഹാ​ര​മാ​കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലെ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ലും ഉ​ള്ള​തു​പോ​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കെ​ട്ടി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലു​ള​ള വ​ൻ​കി​ട കെ​ട്ടി​ട സ​മു​ച്ച​യ​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്.പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 60 ശ​ത​മാ​നം പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഇ​ല​ക്ഷ​ൻ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ്് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.