കാ​ട്ടു​പ​ന്നി ശ​ല്യം: കു​രു​ക്കി​ട്ട് പി​ടി​ക്കാ​ൻ അ​നു​മ​തി
Monday, January 18, 2021 10:59 PM IST
റാ​ന്നി: നാ​ട്ടി​ലി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു കൊ​ല്ലാ​ൻ പു​തു​ക്കി ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​ത കൈ​വ​ന്ന​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ പ​റ​ഞ്ഞു. നേ​ര​ത്തേ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 91 പ​ന്നി​ക​ളെ​യാ​ണ് വെ​ടി​വ​ച്ചു കൊ​ന്ന​ത്.
നി​ല​വി​ലെ ഉ​ത്ത​ര​വി​ന് മേ​യ് 17 വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​കും.ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യെ ഉ​ന്മൂ​ല​നം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി​യ​ത്. വി​ഷ പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചോ വൈ​ദ്യു​തി ഷോ​ക്ക് ഏ​ല്പി​ച്ചോ പ​ന്നി​ക​ളെ കൊ​ല്ലാ​ൻ പാ​ടി​ല്ലെ​ന്ന് പു​തി​യ ഉ​ത്ത​ര​വി​ൽ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.
വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​റോ അ​തി​ൽ​കൂ​ടു​ത​ലോ അ​ക​ല​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ത​ൽ കാ​ട്ടു​പ​ന്നി​ക​ളെ കു​രു​ക്കി​ട്ടു പി​ടി​ക്കാ​നാ​കും. ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഏ​തു​വി​ധേ​ന​യും ഉ​ൻ​മൂ​ല​നം ചെ​യ്യേ​ണ്ട താ​ണെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സു​ക​ൾ രൂ​പീ​ക​രീ​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശം. ശ​ല്യ​മു​ണ്ടാ​കു​ന്ന മേ​ഖ​ല​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് ക​ർ​ഷ​ക​ർ അ​പേ​ക്ഷ ന​ൽ​ക​ണം. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​തി​ൽ തീ​രു​മാ​ന​മു​ണ്ടാ​കും.
വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തി​ൽ അം​ഗ​ങ്ങ​ളാ​യ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് നി​ർ​ദേ​ശം. ജാ​ഗ്ര​താ​സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് ശി​പാ​ർ​ശ ചെ​യ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ലൈ​സ​ൻ​സ് ഉ​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ കാ​ട്ടു പ​ന്നി​ക​ളെ കൊ​ല്ലാ​ൻ പാ​ടു​ള്ളൂ​വെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശം. പു​തി​യ ഉ​ത്ത​ര​വു പ്ര​കാ​രം ശ​ല്യ​മു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​രു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​വ​യെ ന​ശി​പ്പി​ക്കാ​നാ​കും.