കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി പ​ഴ​വ​ങ്ങാ​ടി​യി​ലും ‌
Tuesday, January 19, 2021 10:30 PM IST
റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി.‌
റാ​ന്നി ഡി​എ​ഫ്ഒ​യി​ൽ നി​ന്നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ ഏ​ബ്ര​ഹാം, എ​ബി​ൻ തോ​മ​സ് കൈ​ത​വ​ന എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ത്ത​ര​വ് ഏ​റ്റു​വാ​ങ്ങി. പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ ആ​ദ്യ വാ​ഗ്ദാ​ന​മാ​ണ് ഇ​തോ​ടെ ന​ട​പ്പാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തു​ത​ല ക​ർ​ഷ​ക ജാ​ഗ്ര​താ​സ​മി​തി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​ര​മാ​ണ് ഡി​എ​ഫ്ഒ ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മേ​യ് 17 വ​രെ കാ​ലാ​വ​ധി​യു​ണ്ടാ​കും.
ഉ​ത്ത​ര​വി​ൻ പ്ര​കാ​രം എം ​പാ​ന​ൽ ചെ​യ്തി​ട്ടു​ള്ള ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് വ​ന​പാ​ല​ക​രു​ടെ അ​റി​വോ​ടെ ശ​ല്യ​ക്കാ​രാ​യ പ​ന്നി​യെ വെ​ടി​വ​യ്ക്കാ​നാ​കും. ‌