പി​താ​വി​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം, മ​ക​ൻ അ​റ​സ്റ്റി​ൽ ‌
Wednesday, January 20, 2021 10:55 PM IST
‌തി​രു​വ​ല്ല: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് പി​താ​വി​നെ മ​ർ​ദ്ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ക​ൻ അ​റ​സ്റ്റി​ൽ. ക​വി​യൂ​ർ തൂ​വു​ങ്ക മ​ല​യി​ൽ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ബി​നേ​ഷാ (31) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നി​ടെ ബി​നീ​ഷ് പി​താ​വാ​യ വി​ൻ​സെ​ന്‍റി​നെ ഇ​രു​മ്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്കേ​റ്റ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച വി​ൻ​സെ​ന്‍റി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ബി​നേ​ഷി​നെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ തി​രു​വ​ല്ല പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബി​നേ​ഷും പി​താ​വ് വി​ൻ​സെ​ന്‍റും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ താ​മ​സം. ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്ന​താ​യി സ​മീ​പ വാ​സി​ക​ൾ പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്ത​താ​യി തി​രു​വ​ല്ല എ​സ്ഐ എ. ​അ​നീ​സ് പ​റ​ഞ്ഞു. ‌