കോ​ട്ടാ​ങ്ങ​ൽ വ​ലി​യ പ​ട​യ​ണി ഇ​ന്ന്
Wednesday, January 20, 2021 10:55 PM IST
കോ​ട്ടാ​ങ്ങ​ൽ: ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ​ട​യ​ണി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ കു​ള​ത്തൂ​ർ ക​ര​ക്കാ​രു​ടെ വ​ലി​യ പ​ട​യ​ണി ന​ട​ന്നു. കോ​ട്ടാ​ങ്ങ​ൽ ക​ര​യു​ടെ​വ​ലി​യ പ​ട​യ​ണി ഇ​ന്നാ​ണ്. ആ​ചാ​ര​പ​ര​മാ​യ അ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യാ​ണ് വ​ലി​യ പ​ട​യ​ണി. ഇ​ത്ത​വ​ണ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ‌
രാ​ത്രി 12ഓ​ടെ വ​ലി​യ പ​ട​യ​ണി ആ​രം​ഭി​ക്കും. പ്ര​കൃ​തി ദ​ത്ത​മാ​യ വ​ർ​ണ്ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 101 പ​ച്ച പാ​ള​ക​ളി​ൽ ദേ​വി രൂ​പം എ​ഴു​തി തു​ള്ളു​ന്ന ഭൈ​ര​വി കോ​ലം വ​ലി​യ പ​ട​യ​ണി നാ​ളി​ൽ എ​ത്തും. കൂ​ടാ​തെ പാ​ള ഭൈ​ര​വി​ക​ൾ , യ​ക്ഷി, അ​ര​ക്കി യ​ക്ഷി,മ​റു​ത, കൂ​ട്ട മ​റു​ത, പ​ക്ഷി, കാ​ല​ൻ എ​ന്നീ കോ​ല​ങ്ങ​ളും വി​നോ​ദ​ങ്ങ​ളും ക​ള​ത്തി​ൽ നി​റ​യും.
പു​ല​യ​ൻ പു​റ​പ്പാ​ട്, അ​ന്തോ​ണി, പ​ര​ദേ​ശി തു​ട​ങ്ങി​യ വി​നോ​ദ​ങ്ങ​ൾ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന സാ​മൂ​ഹി​ക ക്ര​മ​ത്തെ ആ​രോ​ഗ്യ​പ​ര​മാ​യി അ​വ​ത​രി​പ്പി​ക്കും. ‌