ഫി​ല​മെ​ന്‍റ് ഫ്രീ ​കേ​ര​ളം പ​ദ്ധ​തി​യി​ൽ എ​ല്ലാ വീ​ടു​ക​ളി​ലും എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ‌
Saturday, January 23, 2021 10:52 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യ നി​ര​ക്കി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫി​ല​മെ​ന്‍റ് ഫ്രീ ​കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് 200 രൂ​പ വി​ല​വ​രു​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ 65 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​ന്ന​ത്. ഒ​രു കു​ടും​ബ​ത്തി​ന് പ​ര​മാ​വ​ധി 20 ബ​ൾ​ബു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. 65 രൂ​പ ക​ഴി​ച്ചു​ള്ള ബാ​ക്കി തു​ക സ​ർ​ക്കാ​ർ ത​ന്നെ ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കും. വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഫോ​ൺ വി​ളി​ച്ചാ​ണ് ബ​ൾ​ബു​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ​ചെ​യ്യേ​ണ്ട​ത്.‌

ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങു​ന്ന ബ​ൾ​ബു​ക​ൾ​ക്ക് ഇ​പ്പോ​ൾ പ​ണം അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​താ​ത് വീ​ടു​ക​ളു​ടെ വൈ​ദ്യു​തി ബി​ല്ലു​ക​ളി​ൽ ത​വ​ണ​ക​ളാ​യി ഉ​ൾ​പ്പെ​ടു​ത്തി ഒ​രു വ​ർ​ഷം കൊ​ണ്ട് കെ​എ​സ്ഇ​ബി ത​ന്നെ ബ​ൾ​ബി​ന്‍റെ വി​ല ഈ​ടാ​ക്കും. ‌

കെ​എ​സ്ഇ​ബി​യു​ടെ ബ​ൾ​ബി​നെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച് വീ​ടു​ക​ൾ ക​യ​റി പ​ണം വാ​ങ്ങു​ന്ന​വ​ർ ഇ​റ​ങ്ങി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഇ​ത്ത​ര​ത്തി​ൽ ആ​രെ​ങ്കി​ലും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. ബ​ൾ​ബ് വി​ത​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ റാ​ന്നി, അ​ങ്ങാ​ടി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബ​ൾ​ബ് വി​ത​ര​ണം ചെ​യ്തു.‌

റാ​ന്നി സൗ​ത്ത് സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ത​ന്നെ 15000 ബ​ൾ​ബു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. തു​ട​ർ​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു. വ​രും ദി​ന​ങ്ങ​ളി​ൽ മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബ​ൾ​ബ് വി​ത​ര​ണം ന​ട​ക്കും. ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശോ​ഭ ചാ​ർ​ലി, ബി​ന്ദു റെ​ജി, ടി. ​കെ. ജെ​യിം​സ്, സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​നോ​യി കു​ര്യാ​ക്കോ​സ്, സാം ​മാ​ത്യു, കെ​എ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ. ​സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഷെ​റി ഫി​ലി​പ്പ്, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജീ​നി​യ​ർ​മാ​രാ​യ ബി. ​ജ​യ​കൃ​ഷ്ണ​ൻ, ടി. ​വി. മ​നോ​ജ്, ടി. ​ജെ. ബാ​ബു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​മ​ല്ലൂ​രി​ൽ ‌‌

ഓ​മ​ല്ലൂ​ർ: സം​സ്ഥാ​ന ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ന്‍റെ ഫി​ല​മെ​ന്‍റ് ര​ഹി​ത പ​ദ്ധ​തി ആ​രം​ഭി​ച്ചു. ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​യി​ട്ടു​ള്ള എ​ൽ​ഇ​ഡി ബ​ൾ​ബി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൻ വി​ള​വി​നാ​ൽ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ൻ. തു​ള​സീ​ധ​ര​ൻ, കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ എ​സ്. സ​ര​ള, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സാ​ലി തോ​മ​സ്, വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ മ​നോ​ജ്‌ കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​നി​ൽ മു​ട്ട​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. എ​ത്ര​യും ആ​വ​ശ്യ​മു​ണ്ടോ അ​ത്ര​യും ബ​ൾ​ബു​ക​ൾ ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. ഒ​രു ബ​ൾ​ബി​ന് 65 രൂ​പ​യാ​ണ് വി​ല. മൂ​ന്നു വ​ർ​ഷ​ത്തെ വാ​റ​ണ്ടി​യു​ണ്ട്. കേ​ടാ​യാ​ൽ തി​രി​ച്ചെ​ടു​ക്കും. ബ​ൾ​ബി​ന്‍റെ വി​ല വൈ​ദ്യു​തി ചാ​ർ​ജി​ന്‍റെ കൂ​ടെ ഈ​ടാ​ക്കും. ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ആ​റു​ത​വ​ണ​യാ​യി പ​ണം തി​രി​ച്ച​ട​യ്ക്കാം. ര​ണ്ടാ​മ​ത്തെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം, ഓ​ഫീ​സി​ൽ വി​ളി​ച്ച് ക​ൺ​സ്യൂ​മ​ർ ന​മ്പ​ർ പ​റ​ഞ്ഞും ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​കും. ‌

അടൂരിൽ ‌

‌അ​ടൂ​ർ: ഫി​ല​മെ​ന്‍റ് ര​ഹി​ത​കേ​ര​ളം പ​ദ്ധ​തി മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നംചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വീ​ടു​ക​ളി​ലു​ള്ള സാ​ധാ​ര​ണ ബ​ൾ​ബു​ക​ളും സി​എ​ഫ്എ​ൽ ബ​ൾ​ബു​ക​ളും മാ​റ്റി എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി ഗു​ണ​മേ​ന്മ​യു​ള്ള സി​എ​ഫ്എ​ൽ ബ​ൾ​ബു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ച​ട​ങ്ങി​ൽ ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ പി​ള്ള, ക​ഐ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ പ്ര​താ​പ് ജി. ​നൈ​നാ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്. ഓ​മ​ന​ക്കു​ട്ട​ൻ, പി. ​മ​ഞ്ജു, എ​സ്. ഷീ​ജ, ജോ​യി ഡേ​വി​ഡ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌‌