മാ​ർ​ത്തോ​മ്മാ സേ​വി​കാ​സം​ഘം നി​ർ​മി​ച്ച വീ​ട് കൈ​മാ​റി
Sunday, January 24, 2021 10:23 PM IST
ത​ടി​യൂ​ർ: മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം എ​റ​ണാ​കു​ളം സെ​ന്‍റ​റി​ന്‍റെ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യി​ൽ 10-ാമ​ത് പൂ​ർ​ത്തീ​ക​രി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഡോ.​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. സ്വ​ന്ത​മാ​യി ഭ​വ​ന​മി​ല്ലാ​തെ ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി വാ​ട​ക​വീ​ടു​ക​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന സു​വി​ശേ​ഷ​ക​ൻ മ​ധു സാ​മി​നാ​ണ് ഭ​വ​നം ന​ൽ​കി​യ​ത്.‌
അ​യി​രൂ​ർ അ​ഴ​ക​നാ​ക്കു​ഴി​യി​ൽ ഇ​വാ സാ​ജു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ഭ​വ​നം നി​ർ​മി​ച്ച​ത്. റ​വ.​ഫി​ലി​പ്പ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ജി​ജോ എം. ​ജേ​ക്ക​ബ്, റ​വ.​മാ​ത്യു ജോ​ണ്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത കു​റു​പ്പ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റെ​ജി താ​ഴ​മ​ണ്‍, സേ​വി​കാ​സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ ലീ​ലാ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌