ജി​ല്ല​യി​ല്‍ 458 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Sunday, January 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 458 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 443 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 27 പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി റേ​റ്റ് 10.41 ശ​ത​മാ​ന​മാ​ണ്. 55 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ രോ​ഗ​ബാ​ധി​ത​രു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 41519 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 36487 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 253 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 35109 ആ​യി. നി​ല​വി​ല്‍ 6158 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്.
കോ​വി​ഡ് ബാ​ധി​ത​രാ​യ 4459 പേ​രാ​ണ് വീ​ടു​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 5577 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 19703 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 984 സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന​ലെ ശേ​ഖ​രി​ച്ച​ത്. 1959 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.
നാ​ലു മ​ര​ണം​കൂ​ടി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഏ​ഴം​കു​ളം സ്വ​ദേ​ശി (87) അ​ടൂ​ര്‍ സ്വ​ദേ​ശി (48), പ​ള​ളി​ക്ക​ല്‍ സ്വ​ദേ​ശി​നി (73) റാ​ന്നി സ്വ​ദേ​ശി (72) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ മ​രി​ച്ച ഇ​വ​രു​ടെ മ​ര​ണ​കാ​ര​ണം ഇ​ത​ര രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള​ള സ​ങ്കീ​ര്‍​ണ​ത​ക​ള്‍ നി​മി​ത്ത​മാ​ണെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.