തി​രു​വ​ല്ല, റാ​ന്നി മ​ണ്ഡ​ലം വ​ച്ചു​മാ​റ്റം വീ​ണ്ടും ച​ർ​ച്ച​യി​ൽ
Tuesday, February 23, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ൽ തി​രു​വ​ല്ല, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ൾ ത​മ്മി​ലു​ള്ള വ​ച്ചു​മാ​റ്റം വീ​ണ്ടും ച​ർ​ച്ച​യി​ലേ​ക്ക്.
കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥി​ര​മാ​യി മ​ത്സ​രി​ച്ചു​വ​രു​ന്ന തി​രു​വ​ല്ല മ​ണ്ഡ​ലം ഇ​ക്കു​റി കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ കെ​പി​സി​സി​ക്ക് ക​ത്തു​ന​ൽ​കി. എ​ന്നാ​ൽ തി​രു​വ​ല്ല വി​ട്ടു​കൊ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട്. ഇ​ക്കാ​ര്യം പാ​ർ​ട്ടി നേ​താ​വ് പി.​ജെ. ജോ​സ​ഫ് ഇ​തി​നോ​ട​കം വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു. തി​രു​വ​ല്ല​യ്ക്കു പ​ക​രം റാ​ന്നി കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് എ​ന്ന നി​ർ​ദേ​ശ​മാ​ണ് ഒ​രു​വി​ഭാ​ഗം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.
തി​രു​വ​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​ണ് മ​ണ്ഡ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ടു​വ​യ്ക്കാ​ൻ കാ​ര​ണം. യു​ഡി​എ​ഫി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ തി​രു​വ​ല്ല മ​ണ്ഡ​ലം നി​ർ​ണാ​യ​ക​മാ​കും. ക​ഴി​ഞ്ഞ ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ജോ​സ​ഫ് എം.​പു​തു​ശേ​രി മ​ത്സ​രി​ച്ച മ​ണ്ഡ​ല​മാ​ണി​ത്.
പു​തു​ശേ​രി ജോ​സ​ഫ് ഗ്രൂ​പ്പി​നൊ​പ്പ​മു​ള്ള​തി​നാ​ൽ യാ​തൊ​രു ച​ർ​ച്ച​യു​മി​ല്ലാ​തെ ത​ന്നെ മ​ണ്ഡ​ലം ത​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും സ്ഥാ​നാ​ർ​ഥി​യെ പാ​ർ​ട്ടി നി​ശ്ച​യി​ക്കു​മെ​ന്നു​മാ​ണ് പി.​ജെ. ജോ​സ​ഫി​ന്‍റെ നി​ല​പാ​ട്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ല​ട​ക്കം കേ​ര​ള കോ​ണ്‍​ഗ്ര​സി​നു​ണ്ടാ​യ വി​ജ​യം കൂ​ടി പ​രി​ഗ​ണി​ച്ച് അ​ടി​സ്ഥാ​ന​പ​ര​മാ​യി പാ​ർ​ട്ടി​ക്കു​ള്ള സ്വാ​ധീ​നം ജോ​സ​ഫ് എ​ടു​ത്തു​കാ​ട്ടു​ന്നു. തി​രു​വ​ല്ല​യി​ലു​ള്ള സ്വാ​ധീ​നം റാ​ന്നി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സി​നി​ല്ലെ​ന്ന​താ​ണ് ജോ​സ​ഫി​ന്‍റെ നി​ല​പാ​ട്.
എ​ന്നാ​ൽ തു​ട​ർ​ച്ച​യാ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ഇ​ത്ത​വ​ണ​യും സീ​റ്റ് ന​ൽ​കി​യാ​ൽ ജ​യ​സാ​ധ്യ​ത കു​റ​യു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ നി​ല​വി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് എ​ടു​ത്തു​കാ​ട്ടു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​പ്പെ​ട്ട മൂ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും അ​വ​രു​ടെ സ്ഥാ​നാ​ര്ഥി നി​ർ​ണ​യം ഏ​ക​ക​ണ്ഠ​മാ​യി​രു​ന്നി​ല്ല.
കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ച്ചു​വ​രു​ന്ന റാ​ന്നി​യി​ലാ​ക​ട്ടെ 1996 മു​ത​ൽ അ​വ​ർ​ക്ക് വി​ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. 2011ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ണ്ഡ​ലാ​തി​ർ​ത്തി മാ​റി​യ​തോ​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ഴ​യ മ​ണ്ഡ​ല​മാ​യ ക​ല്ലൂ​പ്പാ​റ​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ൾ റാ​ന്നി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.
യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി മു​ന്പ് കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച പാ​ര​ന്പ​ര്യ​മു​ള്ള മ​ണ്ഡ​ല​വു​മാ​ണ് റാ​ന്നി. റാ​ന്നി​യി​ലെ ഇ​ത്ത​രം സാ​ധ്യ​ത​ക​ൾ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു മു​ന്പി​ലു​ണ്ടെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യ്ക്കു പു​റ​ത്തെ സീ​റ്റു​ക​ളി​ൽ ധാ​ര​ണ രൂ​പ​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വ​ച്ചു​മാ​റ്റ​മെ​ന്ന ആ​ശ​യം ച​ർ​ച്ച ചെ​യ്യാ​ൻ ത​ന്നെ പി.​ജെ. ജോ​സ​ഫ് ത​യാ​റാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന.