കോ​ഴ​ഞ്ചേ​രി​യി​ൽ നൂ​ത​ന മാ​ലി​ന്യ​ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ​ഗ​ണ​ന
Tuesday, February 23, 2021 10:36 PM IST
കോ​ഴ​ഞ്ചേ​രി: മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് നൂ​ത​ന രീ​തി​യി​ല്‍ സം​സ്‌​ക​ര​ണം ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ മു​ന്‍​ഗ​ണ​ന. വ​ണ്ടി​പ്പേ​ട്ട​യി​ല്‍ ആ​ധു​നി​ക പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ര്‍​മി​ക്കു​ന്ന​തി​നും ഊ​ന്ന​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്നു. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, ഭ​വ​ന​പു​ന​രു​ദ്ധാ​ര​ണം, കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​ല്‍ എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ല്‍ തു​ക മാ​റ്റി​വ​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​നും, ത​ണു​ങ്ങാ​ട്ടി​ല്‍ പാ​ല​ത്തി​ന് സ​മീ​പം സാ​യാ​ഹ്ന പാ​ര്‍​ക്ക് നി​ര്‍​മാ​ണ​ത്തി​നും തു​ക നീ​ക്കി​വ​ച്ചി​രി​ക്കു​ന്നു.
131066616 രൂ​പ വ​ര​വും 127104701 രൂ​പ ചെ​ല​വും 3961915 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അം​ഗീ​ക​രി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ര്‍​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.കാ​ര്‍​ഷി​ക മേ​ഖ​ല - 1175000, ക്ഷീ​ര​വി​ക​സ​നം- 450000, വി​ദ്യാ​ഭ്യാ​സം - 550000, ശു​ചി​ത്വം- 1000000, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം- 8135144, ഭ​വ​ന നി​ര്‍​മ്മാ​ണം - 3940200, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി- 10912500, റോ​ഡു​ക​ള്‍ - 1500000, റോ​ഡു​ക​ളു​ടെ പ​രി​പാ​ല​നം - 8635000, സം​സ്ഥാ​നാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ള്‍ - 27500000, ടൂ​റി​സം - 550000, സ്‌​പോ​ര്‍​ട്സ് -200000 എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക വ​ക​കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.