ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം; തി​രി​കെ അ​ട​യ്ക്കാ​ൻ 6.28 കോ​ടി രൂ​പ
Tuesday, February 23, 2021 10:38 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പു​തി​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി കെ​യു​ആ​ർ​ഡി​എ​ഫ്സി​യി​ൽ നി​ന്നും വാ​യ്പ​യെ​ടു​ത്ത ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള​ത് 6,28,47,024 രൂ​പ​യെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ.
വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ റ​ഷീ​ദ് ആ​ന​പ്പാ​റ ന​ൽ​കി​യ അ​പേ​ക്ഷ​ക്കെ ന​ഗ​ര​സ​ഭാ വി​വ​രാ​വ​കാ​ശ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നും ല​ഭി​ച്ച മ​റു​പ​ടി​യി​ലൂ​ടെ​യാ​ണ് വി​വ​ര​ങ്ങ​ൾ വെ​ളി​വാ​കു​ന്ന​ത്.ക​ട​മാ​യി എ​ടു​ത്ത 4, 35,67,423 രൂ​പ​യി​ൽ പ​ലി​ശ സ​ഹി​തം 7,85,22,075 രൂ​പ തി​രി​കെ അ​ട​ച്ചു. 2016 ജൂ​ലൈ​യി​ൽ 77,35,600 രൂ​പ അ​ട​ച്ച​തി​നു ശേ​ഷം ഈ ​ഇ​ന​ത്തി​ൽ പ​ണം ഒ​ടു​ക്കി​യി​ട്ടി​ല്ലെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി റ​ഷീ​ദ് ആ​ന​പ്പാ​റ അ​റി​യി​ച്ചു.

സ​യ​ൻ​സ് ദി​നാ​ഘോ​ഷം

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മാ കോ​ള​ജ് ഫി​സി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​യ​ൻ​സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​റും പ്ര​ബ​ന്ധ അ​വ​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​ഗോ​ഡ് ഫി​സി​ക്സ് വ​കു​പ്പ് മേ​ധാ​വി​യും നാ​നോ ഗ​വേ​ഷ​ണ രം​ഗ​ത്തെ വി​ദ​ഗ്ധ​യു​മാ​യ ഡോ.​സ്വ​പ്ന എ​സ്. നാ​യ​ർ നാ​നോ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, പ്ര​ഫ.​സ​ന്തോ​ഷ് ജേ​ക്ക​ബ്, ഡോ. ​ജോ​ൺ ബ​ർ​ലി​ൻ, എ​സ്.​പി. ന​രേ​ന്ദ്ര​ൻ പ്ര​സം​ഗി​ച്ചു.