വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണം: പ്ര​വാ​സി കോ​ൺ​ഗ്ര​സ്
Wednesday, February 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും എ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധി​ത​മാ​ക്കി​യ ന​ട​പ​ടി പി​ൻ​വ​ ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്ര​ദേ​ശ് പ്ര​വാ​സി കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
യാ​ത്ര​യ്ക്ക് തൊ​ട്ടു മു​മ്പാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ടെ​സ്റ്റ് ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ മാ​യി യാ​ത്ര ചെ​യ്ത് വി​മാ​ന​മി​റ​ങ്ങു​ന്ന പ്ര​വാ​സി​ക​ളാ​യ യാ​ത്ര​ക്കാ​ർ​ക്ക് കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വീ​ണ്ടും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​നാ​വ​ ശ്യ​വും പ്ര​വാ​സി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​വും അ​ല്ലാ​ത്ത​തു​മാ​യ ക്ലേ​ശം സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് സാ​മു​വ​ൽ കി​ഴ​ക്കു​പു​റം പ​റ​ഞ്ഞു.
നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി​ക്ക് നി​വേ​ദ​നം അ​യ​ച്ച​താ​യി അ​ദ്ദേ​ഹം അ​റി​യി​ച്ചു.