കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ വി​ദൂ​ര​ത്തി​ൽ
Friday, February 26, 2021 10:49 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി ന​ട​ക്കു​ന്ന കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് വി​ദൂ​ര​ങ്ങ​ളി​ലു​ള്ള കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​താ​യി പ​രാ​തി.അ​ധ്യാ​പ​ക​ർ​ക്ക് സ്പാ​ർ​ക്ക് മു​ഖേ​ന​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി കേ​ന്ദ്രം നി​ശ്ച​യി​ച്ച് സ​ന്ദേ​ശം എ​ത്തു​ന്ന​ത്.
ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​നോ താ​മ​സ​സ്ഥ​ല​ത്തി​നോ ചു​റ്റു​വ​ട്ട​ത്താ​യി​രി​ക്കി​ല്ല മി​ക്ക​വ​ർ​ക്കും വി​ത​ര​ണ​കേ​ന്ദ്രം എ​ന്ന​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു.വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്പോ​ൾ പ​ത്ത് ആ​ളു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ കു​ത്തി​വ​യ്പ് എ​ടു​ക്കാ​നാ​കൂ​വെ​ന്ന​താ​ണ് സ്ഥി​തി.
കു​ത്തി​വ​യ്പി​നു​ശേ​ഷം വി​ശ്ര​മ​വും വേ​ണം. വി​ദൂ​ര​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്തെ​ത്തു​ന്ന വ​നി​ത​ക​ള​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി. കോ​വി​ഡ് കാ​ല​ത്ത് ബ​സ് സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ സ്വ​ന്തം വാ​ഹ​ന​ങ്ങ​ളും ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​മാ​ണ് ആ​ശ്ര​യം.
ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ മ​രു​ന്നി​ന്‍റെ കു​റ​വും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി 50 കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.