മൂ​ന്നാം ഘ​ട്ട കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി ‌
Tuesday, March 2, 2021 10:43 PM IST
പ​ത്ത​നം​തി​ട്ട: 60 വ​യ​സി​നു മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കും, 45 - 59 വ​യ​സ് പ്രാ​യ പ​രി​ധി​യി​ലു​ള്ള ഗു​രു​ത​ര രോ​ഗ​ബാ​ധി​ത​ര്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​നു​ള്ള ര​ജി​സ്ട്രേ​ഷ​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ച്ചു.
നി​ല​വി​ല്‍ 63 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും 12 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ഉ​ള്‍​പ്പെ​ടെ 75 വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ലൈ​ഫ് ലൈ​ന്‍ ഹോ​സ്പി​റ്റ​ല്‍ അ​ടൂ​ര്‍, മൗ​ണ്ട്സി​യോ​ണ്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചാ​യ​ലോ​ട്, പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് തി​രു​വ​ല്ല, സി​എം ഹോ​സ്പി​റ്റ​ല്‍ പ​ന്ത​ളം, സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഹോ​സ്പി​റ്റ​ല്‍ പ​രു​മ​ല, മാ​ല​ക്ക​ര ഹോ​സ്പി​റ്റ​ല്‍, ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് തി​രു​വ​ല്ല, എം​ജി​എം മു​ത്തൂ​റ്റ് ഹോ ​സ്പി​റ്റ​ല്‍ പ​ത്ത​നം​തി​ട്ട, മു​ത്തൂ​റ്റ് ഹോ​സ്പി​റ്റ​ല്‍ കോ​ഴ​ഞ്ചേ​രി, ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ല്‍ അ​ടൂ​ര്‍, മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ഹോ​സ്പി​റ്റ​ല്‍ കു​ള​ന​ട, തി​രു​വ​ല്ല മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ എ​ന്നീ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ന്‍ പോ​ര്‍​ട്ട​ല്‍ വ​ഴി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി വാ​ക്സി​ന്‍ എ​ടു​ക്കാം.
www.cowin.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ലൂ​ടെ ആ​ര്‍​ക്കും ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്താം. ഒ​രു മൊ​ബൈ​ലി​ല്‍ നി​ന്നും നാ​ലു പേ​ര്‍​ക്കു വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഇ​പ്ര​കാ​രം മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​താ​ണ് സു​ര​ക്ഷി​ത​വും സൗ​ക​ര്യ​പ്ര​ദ​വും. പോ​ര്‍​ട്ട​ല്‍ വ​ഴി സ്വ​ന്ത​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഖേ​ന ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വാ​ക്സി​ന്‍ എ​ടു​ക്കാം. ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തേ​ണ്ട ദി​വ​സം ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ക്കും.‌
ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍, ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടും ആ​ദ്യ ഡോ​സോ, ര​ണ്ടാ​മ​ത്തെ ഡോ​സോ എ​ടു​ക്കാ​ത്ത​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി വാ​ക്സി​ന്‍ എ​ടു​ക്കാം.‌ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളു​മാ​യി തൊ​ട്ട​ടു​ത്തു​ള്ള വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്സി​ന്‍ എ​ടു​ക്ക​ണം. ഇ​തി​നാ​യി ഓ​ഫീ​സ് മേ​ല​ധി​കാ​രി ന​ല്‍​കു​ന്ന ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.‌
വാ​ക്സി​നേ​ഷ​നു വേ​ണ്ടി പോ​കു​മ്പോ​ള്‍ ആ​ധാ​ര്‍ ലി​ങ്ക് ചെ​യ്ത മൊ​ബൈ​ല്‍ ഫോ​ണ്‍, ആ​ധാ​ര്‍ കാ​ര്‍​ഡോ, ഫോ​ട്ടോ പ​തി​ച്ച അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ ക​യ്യി​ല്‍ ക​രു​ത​ണം. 45-59 വ​യ​സു വ​രെ​യു​ള്ള ഗു​രു​ത​ര രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ ഡോ​ക്ട​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ കോ​മോ​ര്‍​ബി​ഡി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (രോ​ഗ​വി​വ​രം വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ) ക​രു​ത​ണം.‌
‌ല​ക്ഷ്യം 3.66 ല​ക്ഷം പേ​ർ ‌‌
മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ 3,66,000 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ വാ​ക്സി​നേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​ത്. ഏ​ക​ദേ​ശം മൂ​ന്നു​മാ​സം കൊ​ണ്ടു മാ​ത്ര​മേ എ​ല്ലാ​വ​ര്‍​ക്കും വാ​ക്സി​നേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു.
ആ​ദ്യ ദി​ന​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കു​ള്ള വാ​ക്സി​നേ​ഷ​നാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​ത്. തു​ട​ര്‍​ന്ന് പൂ​ര്‍​ണ​മാ​യും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വാ​ക്സി​നേ​ഷ​നു​ള്ള കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ന്ന​താ​ണ്.
ഗ​ര്‍​ഭി​ണി​ക​ള്‍, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍, മ​രു​ന്നു​ക​ള്‍​ക്കും ഭ​ക്ഷ​ണ​ത്തി​നും ഗു​രു​ത​ര അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍, കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​ര്‍ എ​ന്നി​വ​ര്‍ വാ​ക്സി​ന്‍ എ​ടു​ക്കേ​ണ്ട​തി​ല്ല.‌
സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്സി​ന്‍ ഒ​രു ഡോ​സി​ന് 250 രൂ​പ ന​ല്‍​ക​ണം. വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​ന് 0468-2228220, 0468-2222515 എ​ന്നീ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രു​ക​ളി​ലേ​ക്ക് വി​ളി​ക്ക​ണം. ‌‌