2009ലെ ​പു​ന​ർവി​ഭ​ജ​നം പ​ത്ത​നം​തി​ട്ട​യ്ക്ക് ന​ഷ്ട​മാ​ക്കി​യ​ത് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ൾ ‌
Tuesday, March 2, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: 2009 ലെ ​മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന​ത്തോ​ടെ ജി​ല്ല​യ്ക്കു ന​ഷ്ട​മാ​യ​ത് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ൾ. എ​ട്ട് എം​എ​ൽ​എ​മാ​ർ ഉ​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് ഇ​ന്നി​പ്പോ​ൾ അ​ഞ്ച് എം​എ​ൽ​എ​മാ​ർ മാ​ത്രം. മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ ന​ഷ്ടം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ കൂ​ടി​യാ​ണ് കെ​ടു​ത്തി​യ​ത്. പു​ന​ർ​വി​ഭ​ജ​ന​ത്തി​ലൂ​ടെ നി​ല​വി​ൽ വ​ന്ന അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​രെ​ണ്ണം സം​വ​ര​ണ​വു​മാ​യി.‌
10 ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രു​ള്ള ജി​ല്ല​യി​ൽ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും ശ​രാ​ശ​രി 1.5 ല​ക്ഷം വോ​ട്ട​ർ​മാ​രു​ണ്ട്. 2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ ജി​ല്ല​യി​ൽ പ​ത്ത​നം​തി​ട്ട, ആ​റ​ന്മു​ള, തി​രു​വ​ല്ല, അ​ടൂ​ർ, റാ​ന്നി, കോ​ന്നി, ക​ല്ലൂ​പ്പാ​റ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ൾ പൂ​ർ​ണ​മാ​യും പ​ന്ത​ളം നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ഗി​ക​മാ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​യി​രു​ന്നു.
മ​ണ്ഡ​ല പു​ന​ർ​വി​ഭ​ജ​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട, ക​ല്ലൂ​പ്പാ​റ, പ​ന്ത​ളം മ​ണ്ഡ​ല​ങ്ങ​ൾ ജി​ല്ല​യ്ക്കു ന​ഷ്ട​മാ​യി. ഇ​തോ​ടെ മൂ​ന്ന് എം​എ​ൽ​എ സ്ഥാ​ന​ങ്ങ​ളാ​ണ് ജി​ല്ല​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത്. 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും നാ​ല് ന​ഗ​ര​സ​ഭ​ക​ളും ഉ​ൾ​പ്പെ​ട്ട ജി​ല്ല​യെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു. ജി​ല്ലാ ആ​സ്ഥാ​ന​മാ​യ പ​ത്ത​നം​തി​ട്ട​യു​ടെ പേ​രി​ൽ പോ​ലും നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ല്ലാ​ത്ത അ​വ​സ്ഥ.
ആ​ദ്യ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ഘ​ട്ടം മു​ത​ൽ പ​ത്ത​നം​തി​ട്ട​യു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ഡ​ല​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തെ​യും ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തോ​ടു കൂ​ട്ടി​ച്ചേ​ർ​ത്തു.
പ​ത്ത​നം​തി​ട്ട​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന കു​റെ പ​ഞ്ചാ​യ​ത്തു​ക​ൾ കോ​ന്നി​യി​ലേ​ക്കു മാ​റ്റ​പ്പെ​ട്ടു. ക​ല്ലൂ​പ്പാ​റ​യു​ടെ ഭാ​ഗ​മാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ൾ തി​രു​വ​ല്ല, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു. ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​ന​ർ​വി​ഭ​ജ​നം ഉ​ണ്ടാ​യ​ത്. പ​ന്ത​ള​ത്ത് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന സം​വ​ര​ണ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന പ​ന്ത​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര, തു​ന്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ അ​ടൂ​ർ മ​ണ്ഡ​ല​ത്തോ​ടൊ​പ്പം ചേ​ർ​ത്തു. അ​ടൂ​ർ മ​ണ്ഡ​ലം സം​വ​ര​ണ​മ​ണ്ഡ​ല​വു​മാ​യി. ‌
പു​ന​ർ​വി​ഭ​ജ​ന വേ​ള​യി​ൽ സം​സ്ഥാ​ന​ത്തു ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ണ്ഡ​ല​ങ്ങ​ൾ ന​ഷ്ട​മാ​യ​ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലാ​ണ്.
പു​തി​യ മ​ണ്ഡ​ല​ങ്ങ​ൾ വി​സ്തൃ​ത​മാ​യ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​മാ​യി ജി​ല്ല​യി​ലെ ആ​റ​ന്മു​ള​യും വി​സ്തൃ​തി ഏ​റെ​യു​ള്ള മ​ണ്ഡ​ല​മാ​യി കോ​ന്നി​യും മാ​റി. ‌