വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി സ്വീ​പ്പ്; വോ​ട്ടിം​ഗ് ശ​ത​മാ​നം ഉ​യ​ർ​ത്തു​ക ല​ക്ഷ്യം ‌
Wednesday, March 3, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വോ​ട്ട​ര്‍​മാ​ര്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ല്‍​കു​ന്ന​തി​ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം ന​ട​പ്പാ​ക്കു​ന്ന സ്വീ​പ്പ് (സി​സ്റ്റ​മാ​റ്റി​ക്ക് വോ​ട്ടേ​ഴ്സ് എ​ഡ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍) പ​രി​പാ​ടി​ക​ള്‍ ശ്ര​ദ്ധേ​യ​മാ​കു​ന്നു. സ​മ്മ​തി​ദാ​നാ വ​കാ​ശം കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ വോ​ട്ട​ര്‍​മാ​രെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന പ​രി​പാ​ടി​യാ​ണ് സ്വീ​പ്. ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ക​ര്‍​മ പ​രി​പാ​ടി​ക​ള്‍ സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും. ‌
ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ വോ​ട്ടിം​ഗ് നി​ര​ക്കു കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ ബൂ​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നാ​യി വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക കാ​ന്പെ​യ്ന്‍ ന​ട​ത്തും. ‌
വോ​ട്ടേ​ഴ്സ് എ​ൻ‌​റോ​ൾ​മെ​ന്‍റ് കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ്, തി​രു​വ​ല്ല മ​ര്‍​ത്തോ​മ്മ കോ​ള​ജ്, ആ​റ​ന്മു​ള എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ക​ട​മ്മ​നി​ട്ട മൗ​ണ്ട്സി​യോ​ണ്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ഇ​ല​വും​തി​ട്ട ശ്രീ​ബു​ദ്ധ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പേ​ര് വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ലേ​ക്ക് സ്വീ​ക​രി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളി​ലാ​യി 250 ല്‍ ​പ​രം കു​ട്ടി​ക​ളെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ല്‍ പു​തു​താ​യി ചേ​ർ​ത്തു.‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ഞ്ച് കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്ത എ​ന്‍​സി​സി ക്യാ​മ്പി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ള്ളു​ന്ന പ്ര​തി​ജ്ഞ സം​ഘ​ടി​പ്പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം ഉ​ള്‍​ക്കൊ​ള്ളി​ച്ച് സ്‌​കൂ​ള്‍, കോ​ള​ജ് ത​ല​ത്തി​ലു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഓ​ണ്‍​ലൈ​ന്‍ ക്വി​സ് പ​രി​പാ​ടി​യും സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് ഇ​ട​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ‌ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യാ​ണ് സ്വീ​പ്പി​ന്‍റെ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി​ക്കാ​ണ് പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന, മേ​ല്‍​നോ​ട്ട ചു​മ​ത​ല.‌

മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ്മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ‌

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി(​എം​സി​എം​സി) രൂ​പീ​ക​രി​ച്ചു. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി ചെ​യ​ര്‍​മാ​നാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യി​ല്‍ എ​ഡി​എം ഇ.​മു​ഹ​മ്മ​ദ് സ​ഫീ​ര്‍, പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി എ​ബ്ര​ഹാം, പ​ത്ത​നം​തി​ട്ട പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​മ​ണി​ലാ​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​ണ്. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റാ​ണ് മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യു​ടെ മെം​ബ​ര്‍ സെ​ക്ര​ട്ട​റി. ‌