നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ‌സ്പെ​ഷ​ൽ ബാ​ല​റ്റ് അ​പേ​ക്ഷ 17 വ​രെ ‌
Wednesday, March 3, 2021 10:30 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്പെ​ഷ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ​ക​ൾ ബി​എ​ൽ​ഒ​മാ​ർ തി​രി​കെ വാ​ങ്ങി 17നു ​മു​ന്പാ​യി അ​താ​ത് വ​ര​ണാ​ധി​കാ​രി​ക​ളെ ഏ​ല്പി​ക്കാ​ൻ നി​ർ​ദേ​ശം. ‌
കോ​വി​ഡ് ബാ​ധി​ത​ര്‍, 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കും ത​പാ​ല്‍ വോ​ട്ട് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും. കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ​യും പ​ട്ടി​ക ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ശേ​ഖ​രി​ച്ച് റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​ര്‍​ക്കു കൈ​മാ​റും. ബി​എ​ല്‍​ഒ​മാ​ര്‍ ഇ​വ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​ശേ​ഷം വീ​ടു​ക​ളി​ലെ​ത്തി അ​പേ​ക്ഷ ന​ല്‍​കും. ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍ 40 ശ​ത​മാ​ന​ത്തോ​ളം അം​ഗ​വൈ​ക​ല്യം കാ​ണി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം വേ​ണം അ​പേ​ക്ഷി​ക്കേ​ണ്ട​ത്. കോ​വി​ഡ്, ക്വാ​റ​ന്‍റൈ​നി​ല്‍ ഉ​ള്ള​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ല്‍ നി​ന്നും ഇ​തി​ലേ​ക്കാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​യോ​ഗി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​തം വേ​ണം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്.‌
പോ​ളിം​ഗ് ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്കും പോ​ലീ​സു​കാ​ര്‍​ക്കു​മാ​ണ് സാ​ധാ​ര​ണ ത​പാ​ല്‍ വോ​ട്ട് അ​നു​വ​ദി​ക്കാ​റു​ള്ള​ത്. ആ​രോ​ഗ്യം, അ​ഗ്നി​ര​ക്ഷാ സേ​ന, ജ​യി​ല്‍, എ​ക്സൈ​സ്, മി​ല്‍​മ, വൈ​ദ്യു​തി വ​കു​പ്പ്, ജ​ല അ​ഥോ​റി​റ്റി, കെ​എ​സ്ആ​ര്‍​ടി​സി, വ​നം വ​കു​പ്പ്, ട്ര​ഷ​റി, തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ് തു​ട​ങ്ങി അ​വ​ശ്യ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ഇ​ത്ത​വ​ണ ത​പാ​ല്‍ വോ​ട്ട് ചെ​യ്യാം.‌
80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്കും, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്ന് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കും ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ (ബി​എ​ല്‍​ഒ) ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ (ഫോം 12​ഡി) വീ​ട്ടി​ലെ​ത്തി​ക്കും. വീ​ട്ടി​ലെ​ത്തി ബി​എ​ല്‍​ഒ ത​രു​ന്ന അ​പേ​ക്ഷാ​ഫോം അ​പ്പോ​ള്‍ ത​ന്നെ പൂ​രി​പ്പി​ച്ച് ഒ​പ്പിട്ടു ന​ല്‍​ക​ണം. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്ക് ബി​എ​ല്‍​ഒ കൈ​മാ​റും. ഇ​വ​ര്‍ ത​പാ​ല്‍ വോ​ട്ട​ര്‍​മാ​രാ​ണെ​ന്നു വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഈ ​പ​ട്ടി​ക​യാ​ണ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കൈ​മാ​റു​ക. തു​ട​ര്‍​ന്ന് ര​ണ്ടു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​രു സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, ഡ്രൈ​വ​ര്‍, ബി​എ​ല്‍​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ബാ​ല​റ്റു​മാ​യി ത​പാ​ല്‍ വോ​ട്ട​ര്‍​മാ​രു​ടെ വീ​ടു​ക​ളി​ലെ​ത്തും. രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കും ഈ ​സം​ഘ​ത്തെ അ​നു​ഗ​മി​ക്കാം.
വോ​ട്ടു​ചെ​യ്ത പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ പോ​ളിം​ഗ് ടീം ​സ്വീ​ക​രി​ക്കും. വോ​ട്ടെ​ടു​പ്പ് ദി​വ​സം അ​വ​സാ​ന​ത്തെ ഒ​രു മ​ണി​ക്കൂ​റി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കും ക്വാ​റ​ന്‍റൈ​നി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍​ക്കും പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക് വി​ധേ​യ​മാ​യി വോ​ട്ട് ചെ​യ്യാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.‌
എ​ല്ലാ വോ​ട്ട​ര്‍​മാ​ര്‍​ക്കും വോ​ട്ട​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സ്ലി​പ് ബി​എ​ല്‍​ഒ​മാ​ര്‍ വീ​ട്ടി​ലെ​ത്തി​ക്കും. സ്ലി​പ്പി​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ പേ​ര്, വോ​ട്ടെ​ടു​പ്പ് തീ​യ​തി, സ​മ​യം എ​ന്നി​വ ഉ​ണ്ടാ​കും. ഇ​ത്ത​വ​ണ വോ​ട്ടിം​ഗ് സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ ദീ​ര്‍​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. രാ​വി​ലെ ഏ​ഴു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​ണ് സ​മ​യം. ‌