സ്ഥാ​നാ​ർ​ഥി മോ​ഹ​വു​മാ​യി നേ​താ​ക്ക​ളു​ടെ പ​ട
Wednesday, March 3, 2021 10:30 PM IST
അ​ന്തി​മ തീ​രു​മാ​നം ഡ​ൽ​ഹി​യി​ൽ ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് സീ​റ്റി​ലേ​ക്കും കോ​ണ്‍​ഗ്ര​സി​ന് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നീ​ണ്ട​നി​ര. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സാ​ധ്യ​താ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നു​മാ​യി​രി​ക്കി​ല്ല അ​ന്തി​മ പ​ട്ടി​ക​യാ​യി വ​രി​ക​യെ​ന്ന് സൂ​ച​ന. സം​സ്ഥാ​ന​ത്തു ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നേ​താ​ക്ക​ൾ പ​ട്ടി​ക​യു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു പോ​കും. എ.​കെ. ആ​ന്‍റ​ണി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ കൂ​ടി അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​കും അ​ന്തി​മ​പ​ട്ടി​ക പു​റ​ത്തു​വ​രി​ക. ‌
അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ൽ തി​രു​വ​ല്ല കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു വി​ട്ടു​കൊ​ടു​ക്കു​മെ​ങ്കി​ലും അ​വി​ടെ​യും കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ള​യി പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​വ​രു​ടെ പേ​രു​വി​വ​ര​മു​ണ്ട്. ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു തി​രു​വ​ല്ല വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന അ​ഭ്യ​ർ​ഥ​ന വേ​റെ​യും.‌
സം​വ​ര​ണ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ലേ​ക്കു കു​റ​ഞ്ഞ​ത് അ​ഞ്ച് പേ​രെ​ങ്കി​ലും പ​ട്ടി​ക​യി​ൽ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.
കോ​ന്നി​യി​ൽ മാ​ത്ര​മാ​ണ് പ​ട്ടി​ക​യ്ക്ക് നീ​ള​ക്കു​റ​വ്. അ​ടൂ​ർ പ്ര​കാ​ശ് മ​ണ്ഡ​ല​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്താ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ക്കാ​നി​ട​യു​ള്ള റോ​ബി​ൻ പീ​റ്റ​റെ ത​ട​യാ​നു​ള്ള ശ്ര​മ​വും ഇ​തോ​ടൊ​പ്പ​മു​ണ്ട്. ഡി​സി​സി, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ളു​ടേ​താ​യ പ്ര​ത്യേ​ക ക​ത്തും എ​ഐ​സി​സി​ക്ക് പോ​യി. ‌
റാ​ന്നി​യി​ലേ​ക്ക് പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ള്ള​വ​ർ പ്ര​ത്യേ​ക ശി​പാ​ർ​ശ​ക്ക​ത്തു​ക​ൾ വേ​റെ ന​ൽ​കി. മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടേ​ത​ട​ക്കം പി​ന്തു​ണ​ക്ക​ത്ത് ല​ഭി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ അ​ഞ്ച് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ റാ​ന്നി തി​രി​കെ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു മി​ണ്ടാ​ട്ട​വു​മി​ല്ല.‌
ജ​ന​പി​ന്തു​ണ​യും ജ​യ​സാ​ധ്യ​ത​യും പ​രി​ഗ​ണി​ച്ച് എ​ഐ​സി​സി നി​ർ​ദേ​ശ​പ്ര​കാ​രം മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ർ​വേ ന​ട​ന്നി​രു​ന്നു. ജ​ന​കീ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ക്ഷേ സ​ർ​വേ​യി​ലെ മാ​ർ​ക്കി​ടീ​ലി​നെ ക​ട​ത്തി​വെ​ട്ടി​യു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ്ഥ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു. ഗ്രൂ​പ്പ്, സാ​മു​ദാ​യി​ക സ​മ​വാ​ക്യ​ങ്ങ​ളാ​ണ് നി​ല​വി​ലെ ച​ർ​ച്ച​ക​ളി​ൽ അ​ടി​സ്ഥാ​ന​മാ​യി മാ​റു​ന്ന​ത്. ‌