ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി
Friday, March 5, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ.​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി വി​ല​യി​രു​ത്തി. കു​ന്പ​ഴ മൗ​ണ്ട്

ബ​ഥ​നി പ​ബ്ലി​ക് സ്കൂ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി യോ​ഗം ചേ​ർ​ന്നു.ആ​റ·ു​ള മ​ണ്ഡ​ല​ത്തി​ലെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്രം, വോ​ട്ടെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. പ​ത്ത​നം​തി​ട്ട മാ​ർ​ത്തോ​മ്മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​പ്പാ​റ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് എ​ൽ​പി​എ​സ്, വെ​ട്ടി​പ്രം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും ക​ള​ക്ട​ർ വി​ല​യി​രു​ത്തി.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ക​ള​ക്ട​റു​ടെ സ​ന്ദ​ർ​ശ​നം.ആ​റ·ു​ള​യി​ൽ 1,22,960 സ്ത്രീ​ക​ളും 1,10,404 പു​രു​ഷ·ാ​രും ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും ഉ​ൾ​പ്പ​ടെ 2,33,365 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. നി​ല​വി​ലു​ള്ള 246 ബൂ​ത്തു​ക​ൾ​ക്ക് പു​റ​മെ 92 ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ അ​ട​ക്കം 338 ബൂ​ത്തു​ക​ളാ​ണ് ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ലു​ള്ള​ത്.വ​ര​ണാ​ധി​കാ​രി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ​സി​ക്കു​ട്ടി മാ​ത്യു, അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സി.​പി രാ​ജേ​ഷ്കു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മ​ധു​സൂ​ദ​ന​ൻ തു​ട​ങ്ങി​യ​വ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.