പെ​ട്രോ​ളി​യം വി​ല​കു​റ​യ്ക്കാ​ൻ മ​ന്ത്രി എ​ന്തു ചെ​യ്തു: കു​മ്മ​നം
Friday, March 5, 2021 10:14 PM IST
കോ​ന്നി: ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ തെ​റ്റാ​യി വ്യാ​ക്കാ​നി​ക്കു​ന്ന മ​ന്ത്രി തോ​മ​സ് ഐ​സ​ക് പെ​ട്രോ​ളി​യം ഉ​ത്പ​ന​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്കാ​ൻ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചു​വെ​ന്ന് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ആ​രാ​ഞ്ഞു. കേ​ന്ദ്രം ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണ്. അ​ത്ത​ര​ത്തി​ൽ ജി ​എ​സ്ടി ന​ട​പ്പാ​യാ​ൽ പെ​ട്രോ​ൾ ലി​റ്റ​റി​നു 60 രൂ​പ​യ്ക്ക് ന​ൽ​കാ​നാ​വും. അ​സാ​മി​ൽ വി​ല കു​റ​ഞ്ഞ​താ​യും​അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, സെ​ക്ര​ട്ട​റി വി.​എ. സൂ​ര​ജ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

‌അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ത​ട​യാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണം ‌

പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും വ​ര്‍​ധി​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് വ​കു​പ്പ് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. 0468 2222873 ‌