വി​ക​സ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഇ​ര​ക​ൾ ന​ദി​യും ജ​ല​വും: ഡോ.​പ​ത്മ​ലാ​ൽ
Friday, March 5, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: വി​ക​സ​ന​ത്തി​ന്‍റെ ഇ​ര​ക​ൾ പ്ര​ധാ​ന​മാ​യും ജ​ല​വും ന​ദി​ക​ളു​മാ​ണെ​ന്ന് ദേ​ശീ​യ ഭൗ​മ​ശാ​സ്ത്ര​കേ​ന്ദ്രം ജ​ല അ​ന്ത​രീ​ക്ഷ പ​ഠ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡി. പ​ത്മ​ലാ​ൽ. അ​ന്ത​രി​ച്ച പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും പ​ന്പാ പ​രി​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. കെ. ​സു​കു​മാ​ര​ൻ നാ​യ​രെ അ​നു​സ്മ​രി​ക്കാ​ൻ സൗ​ഹൃ​ദ​വേ​ദി പ്ര​സ് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു
അ​ദ്ദേ​ഹം.എ​ഴു​പ​തു​ക​ൾ വ​രെ കാ​ർ​ഷി​ക അ​ടി​ത്ത​റ​യി​ൽ ഊ​ന്നി​യി​രു​ന്ന സ​ന്പ​ദ്ഘ​ട​ന ഇ​ന്ന് നി​ർ​മാ​ണ​ത്തി​നു വേ​ണ്ടി പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യെ​ന്ന് പ​ത്മ​ലാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്ത​രീ​ക്ഷ താ​പ​നി​ല വ​ർ​ധി​ച്ച് ബാ​ഷ്പീ​ക​ര​ണം വ​ർ​ധി​ച്ച് അ​ന്ത​രീ​ക്ഷം ഈ​ർ​പ്പ​ത്തി​ന്‍റെ വ​ലി​യ മേ​ഘ​കൂ​ടാ​ര​മാ​യി മാ​റു​ക​യാ​ണ്. പെ​ട്ടെ​ന്നു​ള്ള പേ​മാ​രി​ക്കു കാ​ര​ണ​മി​താ​ണ്. സ​സ്യ​സ്വേ​ദ​ന​ത്തി​ലൂ​ടെ​യും മ​ണ്ണി​ൽ നി​ന്നു ജ​ലം ന​ഷ്ട​പ്പെ​ടും. ക​ട​ൽ ക​ര​യെ ഗ്ര​സി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നു ഓ​രു​വെ​ള്ള ഭീ​ഷ​ണി​യു​ണ്ട്.
നീ​രൊ​ഴു​ക്കു കു​റ​യു​ന്ന​തും പൂ​ർ​ണ​മാ​യി നി​ല​യ്ക്കു​ന്ന​തു​മാ​യ ദി​വ​സ​ങ്ങ​ളു​ടെ​യും എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ ന​ദി​ക​ൾ നേ​രി​ടു​ന്ന പു​തി​യ വെ​ല്ലു​വി​ളി.ശാ​സ്ത്ര​ത്തെ​യും പ​രി​സ്ഥി​തി​യെ​യും ഭ​ര​ണാ​ധി​കാ​ര​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു
പു​തു​മാ​തൃ​ക സൃ​ഷ്ടി​ക്കാ​ൻ സു​കു​മാ​ര​ൻ നാ​യ​ർ​ക്കു ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ.​ജോ​സ് പാ​റ​ക്ക​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണി​മ​ല​യാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി വി.​എ​ൻ. ഗോ​പി​നാ​ഥ​പി​ള്ള, ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് സാ​ങ്കേ​തി​ക സ​മി​തി​യം​ഗം ഡോ. ​വ​ർ​ഗീ​സ് മാ​ത്യു, ഡോ. ​എം.​എ​സ് സു​നി​ൽ, റെ​ജി മ​ല​യാ​ല​പ്പു​ഴ,് എം.​ബി. ദി​ലീ​പ് കു​മാ​ർ, എം. ​എ ക​ബീ​ർ, എ​സ്. അ​നി​ൽ , വ​ർ​ഗീ​സ് സി. ​തോ​മ​സ്, പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​കു​മാ​ര​ൻ നാ​യ​ർ ര​ചി​ച്ച് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ഡ​മി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ്ര​ളാ​യാ​ന​ന്ത​ര കേ​ര​ള​വും ന​ദീ പു​ന​രു​ജ്ജീ​വ​ന​വും എ​ന്ന പു​സ്ത​കം തെ​ള്ളി​യൂ​ർ ശ്രീ​രാ​മാ​ശ്ര​മം ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡി. ​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​പ്പി ന​ൽ​കി പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു.