ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ‌
Saturday, March 6, 2021 11:20 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ട്ടി​സം, സെ​റി​ബ്ര​ല്‍ പാ​ള്‍​സി, മെ​ന്‍റ​ല്‍ റി​ട്ടാ​ഡേ​ഷ​ന്‍, മ​ള്‍​ട്ടി​പ്പി​ള്‍ ഡി​സെ​ബി​ലി​റ്റി എ​ന്നി​ങ്ങ​നെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി.

ഇ​ല​ന്തൂ​ര്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​ചെ​ല്‍​സാ​സി​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ഏ​ലി​യാ​സ് തോ​മ​സ് അ​ധ്യ​ഷ​ത വ​ഹി​ച്ചു.

സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഷം​ലാ ബീ​ഗം, പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​എ​സ്. സു​രേ​ഷ്‌​കു​മാ​ര്‍, വൃ​ദ്ധ മ​ന്ദി​രം സൂ​പ്ര​ണ്ട് എ​സ്. ജാ​ഫ​ര്‍​ഖാ​ന്‍, ഫാ. ​ല​സ്‌​ലി വി. ​ചെ​റി​യാ​ന്‍, എം.​എ​സ് ശി​വ​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ആ​ക്ട് 1999, ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ്, നി​രാ​മ​യാ ഇ​ന്‍​ഷ്വ​റ​ന്‍​സ് എ​ന്നീ വി​ഷ​യ​ത്തി​ല്‍ കെ.​പി ര​മേ​ശ്, ഹ​രീ​ഷ്‌​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്‍, പ​ന്ത​ളം, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ന്പ​ത്, ആ​റ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ യ​ഥാ​ക്ര​മം ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ‌