സ്ഥാ​നാ​ർ​ഥി​യു​ടെ ചെ​ല​വുപ​രി​ധി 30.80 ല​ക്ഷം
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ഒ​രു സ്ഥാ​നാ​ർ​ഥി​ക്കു പ​ര​മാ​വ​ധി ചെ​ല​വ​ഴി​ക്കാ​വു​ന്ന​ത് 30.80 ല​ക്ഷം രൂ​പ. ചെ​ല​വു​ക​ൾ പൂ​ർ​ണ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി​യാ​ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. ചെ​ല​വു​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും അ​സി​സ്റ്റ​ന്‍റ് ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ ഉ​ണ്ടാ​കും. അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന മ​റ്റ് സാ​മ​ഗ്രി​ക​ള്‍​ക്കും നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന തു​ക ര​ണ്ടു ദി​വ​സ​ത്തി​ന​കം രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കു ല​ഭ്യ​മാ​ക്കും. അ​ത് പ്ര​കാ​ര​മാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ചെ​ല​വ് ക​ണ​ക്കാ​ക്കു​ക. ‌