പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കി സ്‌​ക്വാ​ഡു​ക​ള്‍ ‌
Saturday, March 6, 2021 11:25 PM IST
പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ജി​ല്ല​യി​ലെ നി​യ​മ​സ​ഭാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ന​ട​പ​ടി ശ​ക്ത​മാ​ക്കി. ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ര​ണ്ട് ആ​ന്‍റി ഡി​ഫേ​യ്സ്മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളും ഒ​രു മാ​തൃ​ക പെ​രു​മാ​റ്റ​ച്ച​ട്ട സം​ര​ക്ഷ​ണ സ്‌​ക്വാ​ഡും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

പൊ​തുനി​ര​ത്തു​ക​ളി​ലോ സ​ര്‍​ക്കാ​ര്‍, അ​ര്‍​ധസ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലോ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍, ബാ​ന​റു​ക​ള്‍, വാ​ള്‍​പെ​യി​ന്‍റു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ചാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാക​ള​ക്ട​ര്‍ ഡോ.ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി സ്‌​ക്വാ​ഡു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ വ​സ്തു​ക്ക​ളി​ല്‍ രേ​ഖാ​മൂ​ല​മു​ള്ള അ​നു​വാ​ദ​മി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ പാ​ടി​ല്ല.

പെ​രു​മാ​റ്റ​ച്ച​ട്ട പാ​ല​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധി​കാ​ര​മു​ള്ള മൂ​ന്ന് വീ​തം സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീ​മു​ക​ളും മൂ​ന്ന് വീ​തം ഫ്ളൈ​യിം​ഗ് സ്‌​ക്വാ​ഡു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഈ ​സം​ഘ​ങ്ങ​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ള്ള മ​ദ്യം, പ​ണം വി​ല​പി​ടി​പ്പു​ള്ള മ​റ്റ് വ​സ്തു​ക്ക​ള്‍ എ​ന്നി​വ ക​ണ്ടു​കെ​ട്ടു​ന്ന​തി​നു​ള്ള അ​ധി​കാ​ര​മു​ണ്ട്.

ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വീ​ഡി​യോ സ​ര്‍​വെ​യ​ല​ന്‍​സ് ടീം, ​വീ​ഡി​യോ വ്യൂ​വിം​ഗ് ടീം ​എ​ന്നി​വ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ച​ട്ട​ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ നേ​രി​ട്ട​റി​യി​ക്കാ​ന്‍ സ​ഹാ​യ​മൊ​രു​ക്കു​ന്ന സി ​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ണ്. ‌