115 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് ‌
Sunday, March 7, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 115 പേ​ര്‍​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.112 പേ​രും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​മ്പ​തു പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.59 ശ​ത​മാ​ന​മാ​ണ്.‌ ഇ​തേ​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 51990 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 133 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 54472 ആ​ണ്. കോ​വി​ഡ് ബാ​ധി​ത​രാ​യ 2110 ആ​ളു​ക​ള്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 2506 പേ​ര്‍ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. 10581 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 934 സ്ര​വ സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. 511 ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ട്.‌