അടൂരിലെ സംഘർഷം: നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​കർ അ​റ​സ്റ്റി​ൽ ‌
Thursday, April 8, 2021 10:34 PM IST
അ​ടൂ​ർ: കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ലെ ബേ​ക്ക​റി​യി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ചി​റ​ങ്ങി​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച കേ​സി​ൽ നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്തക​ർ അ​റ​സ്റ്റി​ൽ. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ ക​ണ്ണം​കോ​ട് ച​രു​വി​ള പ​ടി​ഞ്ഞാ​റ്റേ​തി​ൽമു​ഹ​മ്മ​ദ് അ​ന​സ്(34), ക​രു​വാ​റ്റ സൗ​ത്ത് മൂ​ന്നാ​ളം ക​ന​ക ഭ​വ​നി​ൽ അ​ഖി​ൽ (31), തെ​ങ്ങും​താ​ര അ​ഖി​ൽ സ​ദ​ന​ത്തി​ൽ അ​ഖി​ൽ (30), അ​ടൂ​ർ പ​ന്നി​വി​ഴ ഈ​ട്ടി​മു​ക്ക് മ​ന്ന​ത്തും​ക​ര​യി​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്ത് മോ​ഹ​ൻ (34) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.‌ പി​ന്നീ​ട് ഇ​വ​രെ ജാ​മ്യ​ത്തി​ൽ വി​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ക്ര​മ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ർ ടൗ​ണി​ൽ റോ​ഡ്ഉ​പ​രോ​ധി​ച്ചി​രു​ന്നു. ഉ​പ​രോ​ധി​ച്ച​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി തു​ട​ർ​ന്ന്കോ​ൺ​ഗ്ര​സ് - യൂ​ത്ത് കോ​ൺ​ഗ്ര​സ് - കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ക്കു​ക​യും തു​ട​ർ​ന്ന് നേ​താ​ക്ക​ളു​മാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മ​ർ​ദി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഉ​റ​പ്പി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് ഉ​പ​രോ​ധ​സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം: കു​ഞ്ഞു​കോ​ശി പോ​ൾ

തി​രു​വ​ല്ല: യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നു വി.​ഈ​പ്പ​നെ എ​ൽ​ഡി​എ​ഫ് ഗു​ണ്ട​ക​ൾ ചാ​ത്ത​ങ്ക​രി​യി​ൽ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ചാ​ത്ത​ങ്ക​രി ഗ​വ​ൺ​മെ​ന്‍റ് ന്യൂ ​എ​ൽ​പി സ്കൂ​ൾ ജം​ഗ്ഷ​നി​ൽ യു​ഡി​എ​ഫ് പെ​രി​ങ്ങ​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ​ണ്ണി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് ചാ​ത്ത​ങ്ക​രി, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് മു​ൻ പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം സാം ​ഈ​പ്പ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​രു​ന്ധ​തി അ​ശോ​ക്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റ​ഫ​ർ ഫി​ലി​പ്പ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ്, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ജേ​ക്ക​ബ് ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സി​പി​എം അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ന്നു: ബാ​ബു ജോ​ര്‍​ജ്

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ജി​ല്ല​യി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​മാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ് ആ​രോ​പി​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള ആ​ളു​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ർ​ക്കു നേ​രെ തേ​ര്‍​വാ​ഴ്ച ന​ട​ത്തു​ന്ന​ത് ക​ണ്ടി​ല്ലെ​ന്ന മ​ട്ടി​ല്‍ പെ​രു​മാ​റു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ക്ര​മ​ത്തി​ന് കൂ​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ഭ​ര​ണ ക​ക്ഷി​യു​ടെ സ്വാ​ധീ​നം വി​ട്ടു​മാ​റാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സാ​ക്ഷി​യാ​ക്കി ന​ട​ക്കു​ന്ന ഈ ​അ​ക്ര​മം ഭ​ര​ണം കൈ​വി​ട്ടു പോ​കു​ന്ന​തി​ന്‍റെ നി​രാ​ശ​യി​ല്‍ നി​ന്നാ​ണ്. ‌
യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ അ​സ​ഭ്യം പ​റ​യു​ക​യും ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കു​ക​യും, വീ​ട് അ​ക്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​കു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ല്‍​ക​ലാ​ണ്. പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ത​ന്നെ അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​മ്പി​ല്‍ കു​ത്തി​യി​രി​പ്പ് സ​ത്യ​ഗ്ര​ഹം ന​ട​ത്തേ​ണ്ടി വ​ന്നു. ഇ​ര​വി​പേ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ന​ന്നൂ​ര്‍ പ്ര​ദേ​ശ​ത്തെ പാ​ര്‍​ട്ടി ഗ്രാ​മ​മാ​ക്കി ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ല്ലു​വി​ളി​ക്കു​ക​യും അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നെ​തി​രെ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ‌ജി​ല്ല​യി​ലെ ക്ര​മ​സ​മാ​ധാ​ന​രം​ഗം തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം പാ​ടെ ത​ക​ര്‍​ന്നെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും ബാ​ബു ജോ​ര്‍​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ‌