അ​ന​ധി​കൃ​ത വ്യാ​പാ​രം പെ​രു​കു​ന്നു,മ​ല്ല​പ്പ​ള്ളി പ​ബ്ലി​ക് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി
Friday, April 9, 2021 9:40 PM IST
മ​ല്ല​പ്പ​ള്ളി: ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ള്ള മ​ല്ല​പ്പ​ള്ളി ശ്രീ​കൃ​ഷ്ണ​വി​ലാ​സം പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വെ​ല്ലു​വി​ളി. മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്തെ​യും റോ​ഡി​ലെ​യും അ​ന​ധി​കൃ​ത വ്യാ​പാ​ര​ശാ​ല​ക​ളാ​ണ് ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്.
നൂ​റോ​ളം വ്യാ​പാ​രി​ക​ൾ ഇ​പ്പോ​ഴും മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ വ്യാ​പാ​രം ന​ട​ത്തു​ന്നു​ണ്ട്. അം​ഗീ​കൃ​ത ഫീ​സ് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ഇ​വ​ർ അ​ട​യ്ക്കു​ക​യും ചെ​യ്യു​ന്നു. ഏ​ക​ദേ​ശം നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​വ​ർ​ഷം പ​ഞ്ചാ​യ​ത്തി​നു ല​ഭി​ക്കു​ന്നു​മു​ണ്ട്.
ഇ​നി​യും വ്യാ​പാ​രി​ക​ൾ​ക്ക് വ്യാ​പാ​രം ചെ​യ്യു​ന്ന​തി​നു മാ​ർ​ക്ക​റ്റി​ൽ സ്ഥ​ല​വു​മു​ണ്ട്.
ച​ന്ത​ദി​വ​സ​ങ്ങ​ളി​ലും മ​റ്റും മ​ല്ല​പ്പ​ള്ളി ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ത കൈ​യേ​റി​യും പാ​ർ​ക്കിം​ഗ് സ്ഥ​ലം അ​പ​ഹ​രി​ച്ചും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ൽ ച​ര​ക്കു​ക​ൾ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കു​ന്നു.
ഇ​ത് മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വെ​ല്ലു​വി​ളി​യാ​ണ്. മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​രം ന​ട​ക്കാ​തെ സൗ​ക​ര്യ​പ്ര​ദ​മാ​യി വ​ഴി​യ​രി​കി​ലെ ഈ ​അ​ന​ധി​കൃ​ത വ്യാ​പാ​രി​ക​ളി​ൽ നി​ന്നും സാ​ധ​നം വാ​ങ്ങി ആ​ളു​ക​ൾ പോ​കു​ന്നു.
പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​നെ ത​ക​ർ​ക്കു​ക​യും അം​ഗീ​കൃ​ത വ്യാ​പാ​ര മേ​ഖ​ല​യെ ത​ള​ർ​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യ്ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ല്ല​പ്പ​ള്ളി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​ഡി. തോ​മ​സു​കു​ട്ടി മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ന് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു.
ജീ​വ​നോ​പാ​ധി​യ്ക്കാ​യി വ്യാ​പാ​ര മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​വ​രെ ത​ള​ർ​ത്തു​ന്നി​ല്ലെ​ന്നും അ​ന​ധി​കൃ​ത​മാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് നി​യ​മ​പ​ര​മാ​യ രീ​തി​യി​ൽ വ്യാ​പാ​രം ന​ട​ത്ത​ണ​മെ​ന്നും ഏ​കോ​പ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ മാ​ർ​ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളും റോ​ഡ​രി​കി​ലേ​ക്ക് മാ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.