ച​ല​ച്ചി​ത്ര ഗാ​നാ​സ്വാ​ദ​നം സം​വാ​ദം .
Friday, April 9, 2021 9:40 PM IST
പ​ത്ത​നം​തി​ട്ട: ച​ല​ച്ചി​ത്ര ഗാ​ന​ങ്ങ​ൾ ദ്ര​ശ്യ​ങ്ങ​ളോ​ട് മാ​ത്രം ചേ​ർ​ത്ത് ആ​സ്വ​ദി​ക്കു​ന്ന ഇ​ന്ന​ത്തെ മ​നോ​ഭാ​വം ഗാ​ന​ങ്ങ​ളു​ടെ സ​ന്പൂ​ർ​ണ ഭാ​വാ​ർ​ത്ഥ സം​വേ​ദ​ന​ത്തി​ന് ത​ട​സ​മാ​കു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര വ​ർ​മ. കോ​ന്നി കി​ഴ​ക്കു​പു​റം എ​സ്എ​ൻ​ഡി​പി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ച​ല​ച്ചി​ത്ര ഗാ​നാ​സ്വാ​ദ​നം പു​തു​ത​ല​മു​റ​യി​ൽ എ​ന്ന വി​ഷ​യ സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗാ​ന​ങ്ങ​ളെ വാ​ക്കു​ക​ളി​ലും രം​ഗ​ങ്ങ​ളി​ലും ത​ള​ച്ചി​ടാ​നാ​കി​ല്ല. ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ തു​ള​ച്ചു​കേ​റു​ന്ന ധ്യാ​ന​ങ്ങ​ളു​ടെ​യും സ്വ​പ്ന​ങ്ങ​ളു​ടെ​യും മാ​ന്ത്രി​ക ശ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.പ്രി​ൻ​സി​പ്പ​ൽ ഡോ. ​റോ​യ്സ് മ​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഡി. ​അ​നി​ൽ കു​മാ​ർ, സു​നി​ൽ മം​ഗ​ല​ത്തു, ര​ഞ്ജി​ത് ര​വീ​ന്ദ്ര​ൻ, ഇ​ന്ദു മ​നോ​ജ്, എ​സ്.​എ​സ്. സൗ​മ്യ, എ​സ്. ജി​നു, ആ​ശ പ്ര​കാ​ശ്, എ​സ്. ശ്രീ​ല​ക്ഷ്മി, സ​നി​ല സു​നി​ൽ, അ​ഞ്ജു അ​ർ​ജു​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക​ലോ​ത്സ​വ​ത്തി​ൽ ഗാ​ന​ങ്ങ​ളു​ടെ​യും ക​വി​ത​ക​ളു​ടെ​യും നൃ​ത്ത ആ​വി​ഷ്കാ​രം ന​ട​ത്തി. അ​ഖി​ല പു​ഷ്പ​ൻ, രേ​ഖ ര​മ​ണ​ൻ, ശു​ഭ എ​സ്, ആ​തി​ര വി ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.