‌കു​ടി​ശി​ക​നി​വാ​ര​ണം, അ​തി​വ​ര്‍​ഷാ​നു​കൂ​ല്യ വി​ത​ര​ണം, വി​വാ​ഹ​ധ​ന​സ​ഹാ​യം
Friday, April 9, 2021 9:40 PM IST
‌‌പ​ത്ത​നം​തി​ട്ട: കേ​ര​ള ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ 2021 ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ലു​ള​ള അം​ശാ​ദാ​യം അ​ട​വി​ല്‍ 24 മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ കു​ടി​ശി​ക​യു​ള​ള​വ​ര്‍​ക്ക് ഓ​രോ വ​ര്‍​ഷ​ത്തി​നും 10 രൂ​പാ നി​ര​ക്കി​ലും 12 മാ​സ​ത്തി​ല്‍ കൂ​ടു​ത​ലു​ള​ള​വ​ര്‍​ക്ക് ആ​റു രൂ​പാ നി​ര​ക്കി​ലും ആ​റു മാ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഉ​ള​ള​വ​ര്‍​ക്ക് മൂ​ന്നു രൂ​പാ നി​ര​ക്കി​ലും പി​ഴ ഈ​ടാ​ക്കും. അം​ശാ​ദാ​യം അ​ട​വ് ഓ​ണ്‍​ലൈ​ന്‍ ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തു​ക അ​ട​യ്ക്കാ​നെ​ത്തു​ന്ന അം​ഗ​ങ്ങ​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സു​ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​കൂ​ടി ഹാ​ജ​രാ​ക്ക​ണം.‌
ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നും 60 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കി റി​ട്ട​യ​ര്‍ ചെ​യ്ത, 2014 ഡി​സം​ബ​ര്‍ വ​രെ അ​തിവ​ര്‍​ഷാ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കാ​ത്ത അം​ഗ​ങ്ങ​ളും അം​ഗ​ങ്ങ​ളാ​യ​വ​രു​ടെ പെ​ണ്‍​മ​ക്ക​ള്‍​ക്കു​ള​ള വി​വാ​ഹ​ധ​ന സ​ഹാ​യ​ത്തി​ന് 2015 ഡി​സം​ബ​ര്‍ മാ​സം വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​രി​ല്‍ ആ​നു​കൂ​ല്യം ല​ഭ്യ​മാ​കാ​ത്ത അം​ഗ​ങ്ങ​ളും ആ​ധാ​ര്‍​കാ​ര്‍​ഡ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ്, സീ​റോ ബാ​ല​ന്‍​സ് അ​ല്ലാ​ത്ത ബാ​ങ്ക് പാ​സു​ബു​ക്ക് (സിം​ഗി​ള്‍ അ​ക്കൗ​ണ്ട്), സാ​ക്ഷ്യ​പ​ത്രം എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും, 12 ന് ​മു​മ്പാ​യി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​ം