വെ​ക്കേ​ഷ​ന്‍ ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Friday, April 9, 2021 9:53 PM IST
‌പ​ത്ത​നം​തി​ട്ട: അ​ച്ഛ​ന​മ്മ​മാ​ര്‍​ക്ക് കൂ​ടെ നി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ളെ മ​റ്റൊ​രു കു​ടും​ബ​ത്തി​ല്‍ അ​വ​ധി​ക്കാ​ല​ത്ത് പോ​റ്റി വ​ള​ര്‍​ത്തു​ന്ന​തി​നു​ള​ള പ​ദ്ധ​തി​യാ​ണ് വെ​ക്കേ​ഷ​ന്‍ ഫോ​സ്റ്റ​ര്‍ കെ​യ​ര്‍. വ​നി​താ ശി​ശു വി​ക​സ​ന വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി​ധ ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ വേ​ന​ല​വ​ധി​ക്കാ​ല​ത്ത് കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ​ള​ര്‍​ത്താ​ന്‍ അ​നു​വ​ദി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.‌
പ​ത്ത​നം​തി​ട്ട ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് മു​ഖേ​നെ​യാ​ണ് അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. യോ​ഗ്യ​രാ​കു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് കൗ​ണ്‍​സി​ലിം​ഗും കു​ട്ടി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​വ​സ​ര​മൊ​രു​ക്കി ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി മു​ഖേ​നെ​യാ​ണു കു​ട്ടി​ക​ളെ അ​നു​യോ​ജ്യ​മാ​യി കു​ടും​ബ​ങ്ങ​ളി​ലേ​ക്കു വി​ടു​ന്ന​ത്. ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥി​രം മേ​ല്‍​നോ​ട്ട​ത്തി​ലാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.